Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് ലാത്തിചാര്‍ജും വെടിവെപ്പും

കോഴിക്കോട്: നിര്‍മല്‍ മാധവ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ സംഘര്‍ഷം. കോളെജ് ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ലാത്തി ചാര്‍ജില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.ബിജുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അനധികൃതമായി പ്രവേശനം നല്‍കിയ നിര്‍മല്‍ മാധവനെ ക്ലാസില്‍ പ്രവേശിപ്പിച്ചു എന്നാരോപിച്ചാണ് എസ്എഫ്‌ഐ കോളജിന്റെ പ്രധാന ഗേറ്റ് ഉപരോധിച്ചത്.

ലാത്തിച്ചാര്‍ജ്ജിന് പുറമെ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. സംഘഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോളേജില്‍ പിടിഎ മീറ്റിങ്ങിനെത്തിയ രക്ഷിതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആക്ഷേപമുണ്ട്.

എസ്എഫ്‌ഐ സംഘര്‍ഷത്തിനിടെ നാലു തവണ ആകാശത്തേക്ക് വെടിവെച്ചതായി കോഴിക്കോട് അസി. കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നും അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള പറഞ്ഞു.

പ്രകോപിതരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ തനിക്ക് മുന്നില്‍ മറ്റു മാര്‍ഗമില്ലായിരുന്നുവെന്ന് അസി. കമ്മീഷണര്‍ മേലുദ്യോഗസ്ഥരോട് വിശദീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പ്രേംരാജിന്റെ നിര്‍ദേശപ്രകാരമാണ് വെടിവെച്ചതെന്നും രാധാകൃഷ്ണപിള്ള പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമെ പ്രതികരിക്കാനാവൂ എന്ന് ജില്ലാ കളക്ടര്‍ പി.ബി.സലീം പറഞ്ഞു. അതേസമയം, അസി.കമ്മീഷണര്‍ വെടിവെച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു.

അതേസമയം അസിസ്റ്റന്റ് കമ്മീഷണര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ചാനലുകളില്‍ വന്നിരിയ്ക്കുന്നത്. ഇതിന് കടകവിരുദ്ധമായ രീതിയിലാണ് അദ്ദേഹം വിശദീകരണം നല്‍കിയിട്ടുള്ളത്.

നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ഥിയുടെ അനധികൃത പ്രവേശനവുമായി ബന്ധപ്പെട്ടാണ് എസ്എഫ്‌ഐ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. സര്‍വ്വകക്ഷിയോഗത്തില്‍ നിര്‍മ്മലിന്റെ പ്രവേശനം അന്വേഷിക്കുമെന്നും അന്വേഷണം തീരുന്നതുവരെ ഇയാള്‍ കോളേജില്‍ പ്രവേശിക്കരുതെന്നും തീരുമാനിച്ചിരുന്നു.

എന്നാല്‍ അന്വേഷണം തീരുന്നതിന് വിദ്യാര്‍ഥി കോളേജിലെത്തി. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ ഉപരോധം സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+