Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മ്മല്‍ മാധവിനെ പുതിയ കോളേജില്‍ ചേര്‍ക്കുന്നു

Nirmal Madhav
കോഴിക്കോട്: നിര്‍മ്മല്‍ മാധവ് വിഷയത്തില്‍ വിദ്യാര്‍ഥിയ്ക്ക് മറ്റൊരു കോളെജില്‍ പ്രവേശനം നല്‍കി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നീക്കം. കോഴിക്കോട് കലക്ടര്‍ ഡോക്ടര്‍ പി.ബി. സലിം ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഈ ധാരണ ഉണ്ടായത്.

മറ്റേതെങ്കിലും കോളജിലേക്ക് നിര്‍മല്‍ മാധവിനെ മാറ്റി പ്രശ്‌നം അവസാനിപ്പിക്കുന്നതിന് തയ്യാറാണ് എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അറിയുന്നു. നിര്‍മല്‍ മാധവിനെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശിപ്പിച്ചത് ശരിയായ കീഴ്‌വഴക്കമല്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടും കലക്ടര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ട്.

നിര്‍മല്‍ മാധവിന് ഏതെങ്കിലും സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള ഏതെങ്കിലും കോളജില്‍ പ്രവേശനം നല്‍കാനാണ് ആലോചന.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഏതെങ്കിലും കോളജില്‍ ചേരാന്‍ തയാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും നിര്‍മല്‍ മാധവ് ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്ത് എത്തിയില്ല.

മുഖ്യമന്ത്രി നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുകയും പ്രതിപക്ഷ ഉപനേതാവ് അടക്കമുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. റാഗിങ്ങിനിരയായ വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനു സര്‍ക്കാര്‍ ഒരുക്കമണ്. റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥിക്കു തുടര്‍പഠനം ഉറപ്പാക്കി മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയൂ. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കുട്ടിക്കു പഠിക്കാനാവശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കുക എന്ന കടമ നിറവേറ്റേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലും ഇത്തരമൊരു തീരുമാനത്തോടു സഹകരിക്കാമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എ.പ്രദീപ് കുമാര്‍ എംഎല്‍എ ഇത് നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിദ്യാര്‍ഥിയടക്കമുള്ളവരുടെ അഭിപ്രായങ്ങളും സര്‍ക്കാര്‍ ആരാഞ്ഞതായി അറിയുന്നു.

ഇനിയും പ്രശ്‌നം ഉണ്ടാകില്ല എന്നുറപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷത്തിന്റെകൂടി അഭിപ്രായം ആരാഞ്ഞ് തീരുമാനം എടുക്കുക എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചര്‍ച്ചകള്‍ നടത്തി രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളജില്‍ മാനേജ്‌മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷം കേരള സര്‍വകലാശാലയ്ക്കു കീഴിലെ സ്വാശ്രയ കോളജില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ഒന്നാം സെമസ്റ്ററിനു ചേര്‍ന്ന നിര്‍മലിനു മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി വെസ്റ്റ്ഹില്‍ എന്‍ജിനീയറിംഗ് കോളജില്‍ അഞ്ചാം സെമസ്റ്ററിനു പ്രവേശനം നല്‍കിയതു ശരിയായ കീഴ്‌വഴക്കമല്ലെന്നാണു കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

കോഴിക്കോട് വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിനെക്കുറിച്ചും കലക്ടര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വെടിവയ്‌ക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചതായാണു സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+