നിധിയുമായി ബ്രിട്ടീഷ് കപ്പല്‍ കടല്‍ത്തട്ടില്‍

1917 ഫെബ്രുവരി ഒന്‍പതിനാണ് ജര്‍മ്മന്‍ മുങ്ങിക്കപ്പലുകളുടെ ആക്രമണത്തില്‍ മന്‍ടോള മുങ്ങിയത്. രണ്ടാം ലോകയുദ്ധകാലത്തു തകര്‍ത്ത ഗയിര്‍സോപ്പ എന്ന കപ്പല്‍ സെപ്റ്റംബറില്‍ കണ്ടെത്തിയിരുന്നു. 196 ടണ്‍ വെള്ളിയുമായി മുങ്ങിയ കപ്പല്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ഉത്തര അറ്റ്‌ലാന്റിക് കടല്‍ത്തട്ടില്‍ കിടക്കുന്ന രണ്ടു കപ്പലുകളും ആഴക്കടല്‍ പര്യവേക്ഷണം നടത്തുന്ന ഒഡീസി മറൈന്‍ എക്‌സ്‌പ്ലോറേഷന്‍ എന്ന കമ്പനിയാണ് കണ്ടെത്തിയത്.
മന്‍ടോള 8250 അടി ആഴത്തിലും ഗയിര്‍സോപ്പ 15,510 അടി ആഴത്തിലുമാണ് കിടക്കുന്നത്. ഗയിര്‍സോപ്പ 1941 ഫെബ്രുവരി 17നാണ് ആക്രമണത്തില്‍ തകര്‍ന്നത്. രണ്ടു കപ്പലുകളും വീണ്ടെടുക്കാന്‍ ബ്രിട്ടനാണ് ഒഡീസിക്കു കരാര്‍ നല്‍കിയിരുന്നത്. വെള്ളി വീണ്ടെടുത്താല്‍ വിലയുടെ 80% ഒഡീസിക്കു ലഭിക്കും. 2012 ആദ്യം ഇതു വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം തുടങ്ങും.












Click it and Unblock the Notifications