കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം ആത്മഹത്യ: റിപ്പോര്‍ട്ട് തള്ളി

  • By Nisha Bose
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ തീവണ്ടിയ്ക്ക് മുന്നില്‍ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണ പിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. സംഭവവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രഹാമിനോടാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനികളായ ഇവര്‍ പ്രീഡിഗ്രി കഴിഞ്ഞശേഷം പിരിയുന്നതിലുള്ള വിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലായിരുന്നു പൊലീസും വീട്ടുകാരും. സംഭവത്തില്‍ തെളിവില്ലെന്നും കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ള കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ രാധാകൃഷ്ണപിള്ള കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുകയായിരുന്നുവെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

1996 ഒക്ടോബര്‍ 20നാണ് ആറാം റെയില്‍വേ ഗേറ്റിനടുത്ത് രണ്ട് പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ചത്. സംഭവവുമായി കുഞ്ഞാലിക്കുട്ടിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാഷ്ണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍കെ അബ്ദുല്‍ അസീസാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഐസ്‌ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ തന്നെ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അടുത്തമാസം ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു

English summary
The district court on Wednesday asked investigation officer Jaison K Abraham to give a new report on the death of two girls on the railway tracks.Earlier, Kozhikode ACP Radhakrishna Pillai had filed a report in the chief judicial first class magistrate court. The report by Pillai stated that there are no evidences to prove the death as murder and hence there is no need for a re-probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X