ശോഭ ജോണിന്റെ കണ്ണികള്‍ ദുബയിലും

അറസ്റ്റുചെയ്യുമ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒരു പോക്കറ്റ് ഡയറി ശോഭയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ശോഭ ബലമായി അത് ഇന്‍സ്‌പെക്ടറുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത് കീറിക്കളയുകയായിരുന്നു.
വരാപ്പുഴയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇയാളുടമുണ്ടെന്നാണ് സൂചന. ഇയാളെ ദുബയില്‍ നിന്നും നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസിറക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ബംഗളുവുരില്‍ വച്ച് അറസ്റ്റിലായ ശോഭാ ജോണ്‍, അവരുടെ ഹാന്‍ഡ്ബാഗില്‍നിന്നും പറവൂര്‍ സി.ഐ. അബ്ദുള്‍സലാം കണ്ടെടുത്ത പോക്കറ്റ് ഡയറി തട്ടിയെടുത്ത് കീറിക്കളയുകയായിരുന്നു.
വിദേശ ഫോണ്‍ നമ്പര്‍ തട്ടിയെടുത്തു കീറിക്കളഞ്ഞ ശോഭയുടെ നടപടി പോലീസിന് ഒട്ടേറെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഫോണ്‍ നമ്പര്‍ ദുബയിലുള്ള പത്തനംതിട്ട സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
ഇതിനിടെ കേസില്‍ നേരത്തേ അറസ്റ്റിലായ ഇടനിലക്കാരി രാധാലക്ഷ്മിയെ പോലീസ് തിരുവനന്തപുരത്തു കൊണ്ടുപോയി തെളിവെടുത്തു. കേസില്‍ ഒരു ഇടനിലക്കാരി കൂടി പിടിയിലായതായി സൂചനയുണ്ട്. ശോഭയ്ക്ക് പെണ്‍വാണിഭത്തിനായി സഹായം നല്‍കിയിരുന്ന മുന്‍ ബാങ്ക് മാനേജരും ഭാര്യയും കീഴടങ്ങിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications