Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണങ്ങള്‍ ശക്തം; ഹസാരെ മൗനവ്രതം തുടരും

Anna Hazare
മുംബൈ: മൗനവ്രതം തുടരുമെന്ന് അണ്ണാ ഹസാരെ. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൗനവ്രതം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഹസാരെ വ്യക്തമാക്കിയത്. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാല്‍പാദത്തിലും കാല്‍ മുട്ടിലും നീരും വേദനയുമുണ്ട്. ആരോഗ്യനില വീണ്ടെടുക്കാന്‍ മൗനംവ്രതം തുടരുന്നതാണ് നല്ലത്. ആളുകളുമായി സംസാരിക്കുമ്പോള്‍ കൂടുതല്‍ അധ്വാനം വേണ്ടിവരുമെന്നതിനാലാണ് മൗനവ്രതം തുടരാന്‍ തീരുമാനിച്ചത്- ഹസാരെ പറയുന്നു.

ഒക്ടോബര്‍ 16 മുതലാണ് ഹസാരെ അനിശ്ചിതകാല മൗനവ്രതം ആരംഭിച്ചത്. സ്വന്തം ഗ്രാമമായ റലെഗന്‍ സിദ്ധിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

അടിയ്ക്കടിയായി ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഹസാരെ സംഘം ശനിയാഴ്ച കോര്‍ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് താന്‍ മൌനവ്രതം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

സംഘാംഗമായ കിരണ്‍ ബേദി യാത്രാച്ചെലവ് സംബന്ധിച്ച വിവാദത്തില്‍ അകപ്പെട്ടതിന് പിന്നാലെ കോര്‍ കമ്മിറ്റിയില്‍നിന്ന് മഗ്‌സസെ അവാര്‍ഡ് ജേതാവും ജലസംരക്ഷണ പ്രവര്‍ത്തകനുമായ രജീന്ദര്‍ സിങ്ങും മലയാളിയും ഏകതാ പരിഷത്ത് ദേശീയ അധ്യക്ഷനുമായ പി.വി. രാജഗോപാലും രാജിവച്ചിരുന്നു.

ലോക്പാല്‍ എന്ന ആവശ്യത്തില്‍ നിന്നും വ്യതിചലിച്ച് സംഘത്തിന്റെ ഇടപെടലുകള്‍ രാഷ്ട്രീയ രംഗത്തേക്കു കടക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇരുവരുടേയും രാജിയെന്നായിരുന്നു സൂചന

തന്റെ സംഘത്തിനെതിരായ പ്രചാരണത്തിനു പിന്നില്‍ യുപിഎയിലെ നാല്‍വര്‍ സംഘമാണെന്നും ജനലോക്പാല്‍ നടപ്പാകുന്നതോടെ അധികാരം നഷ്ടപ്പെടുമെന്നു ഭയക്കുന്നവരാണ് ഇവരെന്നും ബ്ലോഗ്ിലൂടെ ഹസാരെ ആരോപിച്ചിരുന്നു.

ഇതിനെല്ലാം പുറമേ ദില്ലിയിലെ രാംലീല മൈതാനത്തു നടത്തിയ ഉപവാസ സമരത്തിന്റെ വരവുചെലവു കണക്ക് ഉടന്‍ പരസ്യപ്പെടുത്തണമെന്നു ഹസാരെ സംഘത്തിലെ മുന്‍ അംഗങ്ങളായ സ്വാമി അഗ്‌നിവേശും രാജേന്ദ്ര സിങ്ങും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+