ഓഹരി വിപണി വ്യാഴാഴ്ച

അടിസ്ഥാനനിരക്കുകളില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന ഫെഡറല്‍ റിസര്‍വ് തീരുമാനം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത് യൂറോപ്യന്‍ വിപണികളിലാണ്. അതിനിടെ ഗ്രീസിന്റെ പ്രതിസന്ധിയെ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാന്‍ ജര്‍മനിയും ഫ്രാന്‍സും ധാരണയായതായി വേണം സംശയിക്കാന്‍. യൂറോപ്യന്‍ യൂനിയന്റെ ഉത്തേജകപാക്കേജുമായി ബന്ധപ്പെട്ട് ഗ്രീസില്‍ നടക്കുന്ന ഹിതപരിശോധന യൂറോയില്‍ തുടരണോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായി തന്നെയാണ്.
ആഭ്യന്തരവിപണിയില്‍ ഡീസല്‍, എല്‍പിജി വില വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഓഹരികളെ സ്വാധീനിക്കും. സെയില്‍, അശോക് ലെയ്‌ലന്‍ഡ്, ടിവിഎസ് മോട്ടോര്‍സ്, സണ്‍ടിവി, ടാറ്റാ ടെലി സര്‍വീസസ്, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, വെല്‍സ്പണ്‍, പ്രെസ്റ്റീജ് എസ്റ്റേറ്റ് എന്നിവയുടെ സാമ്പത്തികഫലം വ്യാഴാഴ്ച പുറത്തിറങ്ങും.
ബോംബെ ഡൈയിങ്, കോടാക് മഹീന്ദ്ര എന്നീ കമ്പനികളില്‍ അധികം ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്. അതേ സമയം ഹിന്ദുസ്ഥാന്‍ ഓയില്‍, ഭാരത് ഫോര്‍ജ്, റാന്‍ബാക്‌സി എന്നിവ വാങ്ങാവുന്ന ഓഹരികളാണ്.












Click it and Unblock the Notifications