കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനിമൊഴി ജയിലില്‍ ധ്യാനിക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Kanimozhi
ദില്ലി: 2ജി കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട ഡിഎംകെ എംപി കനിമൊഴി തിഹാര്‍ ജയിലില്‍ ധ്യാനം തുടങ്ങി. ആത്മീയശക്തിയാര്‍ജിക്കാനായി കനിമൊഴി ധ്യാനവും സാധനയും പരിശീലിക്കുകയാണെന്ന് ജയിലധികൃതര്‍ പറഞ്ഞു.

ജയില്‍ സമുച്ചയത്തിലെ സന്നദ്ധ സംഘടനയായ 'ദിവ്യജ്യോതി ജാഗ്രതി സന്‍സ്ഥാനാ'ണ് കനിമൊഴിക്ക് ധ്യാനപാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നത്. നവംബര്‍ 2ന് ബുധനാഴ്ചയാണ് വിചാരണക്കോടതി കനിമൊഴിക്ക് ജാമ്യം നിഷേധിച്ചത്.

തുടര്‍ന്ന് കനി ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇത് ഡിസംബര്‍ 1ലേയ്ക്ക് കോടതി മാറ്റിവച്ചിരിക്കുകയാണ്. ഇവരുടെ ജാമ്യാപേക്ഷയില്‍ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. ഡിസംബര്‍ ഒന്നിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതിയില്‍ ഹാജരായ സിബിഐ അഭിഭാഷകന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. വിചാരണ കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. 2ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മേയ് 20നാണ് കനിമൊഴി അറസ്റ്റിലായത്.

English summary
Denied bail in the 2G case, DMK MP Kanimozhi, who is lodged in Tihar prison since May, is now taking meditation lessons on the jail premises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X