കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ കൊലക്കേസ്: ഗോവിന്ദച്ചാമി അപ്പീല്‍ നല്‍കും

  • By Ajith Babu
Google Oneindia Malayalam News

Govindachami
തൃശൂര്‍: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കു വേണ്ടി അപ്പീല്‍ സമര്‍പ്പിക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ അഡ്വക്കറ്റ് ബിഎ ആളൂര്‍. സാഹചര്യ തെളിവുകളനുസരിച്ചാണു വിചാരണക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യും. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഈ വിധിയെ ചോദ്യം ചെയ്യും. വധശിക്ഷ വിധിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

അത്യപൂര്‍വ്വ കേസായി കാണാനാകില്ലെന്നാണു വിശ്വാസം. പ്രതിക്കു വധശിക്ഷ പ്രഖ്യാപിക്കും മുന്‍പു സ്വീകരിക്കേണ്ട മാനദണ്ഡം കോടതി പാലിച്ചോയെന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. സത്യസന്ധമായി മൊഴി നല്‍കിയ സാക്ഷിക്കെതിരേ പൊതുജനം തിരിച്ചടിച്ചു. ഗോവിന്ദച്ചാമിയെ കോടതിയില്‍ നിന്ന് പുറത്തേക്കു കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ കല്ലും ചെരുപ്പും എറിഞ്ഞത് ശരിയായില്ലെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ. ബി എ ആളൂര്‍ പറഞ്ഞു. ജനങ്ങള്‍ എല്ലാ കേസിലും ഇങ്ങനെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ആളൂര്‍ ചോദിച്ചു.

വ്യക്തിക്ക് സ്വതന്ത്രമായി സാക്ഷി പറയാനുള്ള അവകാശത്തെയാണു പ്രോസിക്യൂഷനും സംഘടനകളും ഹനിച്ചത്. ഈ സാഹചര്യത്തില്‍ മൊഴി നല്‍കാന്‍ ആരെങ്കിലും ഇനി തയാറാകുമോയെന്ന കാര്യവും ചിന്തിക്കേണ്ടതാണ്.

സ്ത്രീ സമൂഹത്തിനു പ്രതി ഭീഷണിയാണെന്ന് ആരോപിക്കും മുന്‍പ് അതിനുള്ള സാഹചര്യം പരിശോധിക്കണം. ഇതിനു സാഹചര്യം ഒരുക്കിയതു റെയില്‍വേയാണ്. റെയില്‍വേക്കെതിരെ ആരും ആഞ്ഞടിച്ചില്ല. പ്രതിഷേധിക്കാന്‍ ഒരു പ്രസ്ഥാനവും മുന്നോട്ടു വന്നില്ല. തങ്ങളുടെ തെറ്റു മറയ്ക്കാന്‍ ഗോവിന്ദച്ചാമിയെ കുറ്റപ്പെടുത്തുന്ന നിലപാടാണു റെയില്‍വ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English summary
Govindachamy who was sentenced to death by a fast track court here Friday for raping and murdering a 23-year-old woman, whom he pushed out of a running train in February
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X