കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജിനുള്ള ചീമുട്ട ഐജിയ്ക്ക് കിട്ടി

  • By Nisha Bose
Google Oneindia Malayalam News

PC George
ചെറുതോണി: 11.11.11 എന്ന അപൂര്‍വ്വ സമയത്ത് ചീഫ് വിപ്പ് പിസി ജോര്‍ജിന് നേരെ ചീമുട്ടയെറിയാനുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പദ്ധതി പാളി. ജോര്‍ജിന്റെ കാറെന്ന് കരുതി ഐജിയുടെ കാറിനു നേരെയാണ് ഇവര്‍ ചീമുട്ടയെറിഞ്ഞത്. ഇടുക്കി ചെറുതോണി ടൗണിലായിരുന്നു സംഭവം.

ചീഫ് വിപ്പിന്റെ വാഹനം കടന്നുവരുമെന്ന് പ്രതീക്ഷിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പത്തുമണിയോടെ ചീമുട്ടയുമായി ചെറുതോണി ടൗണില്‍ നിലയുറപ്പിച്ചു. പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്റെ ധര്‍ണ്ണ നടക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഈ സമയത്ത് ഐജി പി അനില്‍കാന്തിന്റെ വാഹനം ലൈറ്റിട്ട് ഇതുവഴി കടന്നുവരികയായിരുന്നു.

സിഗ്നല്‍ ലൈറ്റ് കണ്ട് ചീഫ് വിപ്പിന്റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഐജിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിയുകയായിരുന്നു. ഏറ് കഴിഞ്ഞപ്പോഴാണ് അമളി പിണഞ്ഞ വിവരം പ്രവര്‍ത്തകര്‍ക്ക് മനസ്സിലായത്. ഉടന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇവരെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം പിടികൂടി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കുട്ടപ്പന്‍ സിറ്റി കരോട്ട് പാറയില്‍ ശ്രീകാന്ത്(24), ഇടുക്കി ആനകല്ലിങ്കല്‍ ജോജോ(26), മേലെ ചിന്നാല്‍ കൈപ്പംപ്ലാക്കല്‍ ബിനു(28), നായരുപാറ താഴത്തു വീട്ടില്‍ ബാബു(36) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐജിയുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

English summary
DYFI activists threw rotten eggs at IG's car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X