ടൈംസ് നൗ ചാനലിന് 100 കോടി രൂപ പിഴ

2008ല്‍ പ്രോവിഡന്റ് ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതിനിടെ സുപ്രീം കോടതി ജഡ്ജി പിബി സാവന്തിന്റെ ചിത്രം 15 സെക്കന്റ് നേരത്തേക്ക് തെറ്റായി സംപ്രേക്ഷണം ചെയ്ത കേസിലാണ് വിധി. അഴിമതിക്കേസില്‍ പല ജഡ്ജിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടായിരുന്നു ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ഈ വാര്‍ത്തയില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയത് അപകീര്‍ത്തികരമാണെന്ന് കാണിച്ച് സാവന്ത് ചാനലിന് നോട്ടീസ് അയച്ചു. ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് അഞ്ച് ദിവസം സംപ്രേക്ഷണം ചെയ്‌തെങ്കിലും ഇതില്‍ തൃപ്തനാവാതെ ജഡ്ജി സാവന്ത് നിയമനടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.
കേസില്‍ പുനെ ഹൈക്കോടതി ചാനലിന് നൂറ് കോടി രൂപ പിഴ വിധിച്ചു. ഇതിനെതിരെ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ചാനല്‍ അധികൃതര്‍ നല്‍കിയ അപ്പീലില്‍ 20 കോടി കെട്ടിവെയ്ക്കാനും ബാക്കിയുള്ള തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കാനും നിര്‍ദ്ദേശിച്ചു. വിധിയ്‌ക്കെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications