കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയത്തിന് ദൂതുപോകാന്‍ മടിച്ചതിന് മര്‍ദ്ദനം

  • By Lakshmi
Google Oneindia Malayalam News

ആലപ്പുഴ: പ്രണയത്തിന് ദൂതനാകാന്‍ വിസമ്മതിച്ച പതിനഞ്ചുകാരനെ സഹപാഠികള്‍ മര്‍ദ്ദിച്ച് അവശനാക്കി. ഐടിഐ വിദ്യാര്‍ഥികളാണ് മണ്ണഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മിര്‍ഷാദിനെ മര്‍ദ്ദിച്ചത്.

മിര്‍ഷാദിന്റെ സഹപാഠിയായ വിദ്യാര്‍ത്ഥിനിക്ക്് നല്‍കാനായിട്ടാണ് ഐടിഐ വിദ്യാര്‍ഥികള്‍ പ്രണയലേഖനമെഴുതിയത്. എന്നാല്‍ ഇത് കൊണ്ടുചെന്ന് കൊടുക്കാന്‍ മിര്‍ഷാദ് തയ്യാറായില്ല. ഇതില്‍ കുപിതരായി വിദ്യാര്‍ഥികള്‍ മിര്‍ഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി മണ്ണഞ്ചേരി നേതാജി മാടത്തുംകര റോഡില്‍ കണക്കൂര്‍ ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്.

വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന മിര്‍ഷാദിനെ ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയാണ് മര്‍ദിച്ചത്. ആളൊഴിഞ്ഞ പ്രദേശത്ത് മതിലില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവത്രേ. ഇവരുടെ പിടിയില്‍ കുതറി ഓടിയ മിര്‍ഷാദ് അയല്‍വീട്ടില്‍ അഭയം തേടുകയും വിവരമറിയിക്കുകയുമായിരുന്നു.

നാട്ടുകാര്‍ റോഡിലേക്ക് ഇറങ്ങിയതോടെ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. മര്‍ദനത്തെ തുടര്‍ന്ന് അവശനായി നിലത്തുവീണ മിര്‍ഷാദിനെ പിന്നീട് ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെയും പിന്നീട് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയച്ചു.

English summary
A group of ITI students beater up a 10th standered student over a love letter issue. The school boy was rejected the request of ITI student to give a love letter to his classmate,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X