കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഐയുടെ ഭാര്യ ചമഞ്ഞ് തട്ടിപ്പ്: 36കാരി പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: സിഐയുടെ ഭാര്യ ചമഞ്ഞ് ഭൂമിയിടപാടിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങി നടന്ന സ്ത്രീ അറസ്റ്റിലായി. കുമ്പളങ്ങി സ്വദേശിനി സിനി(36)ആണ് അറസ്റ്റിലായത്. ഫോര്‍ട്ടുകൊച്ചി സിഐയുടെ ഭാര്യയാണെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

ഭൂമി നല്‍കാമെന്നു പറഞ്ഞ് നസ്രേത്ത് പുളിക്കല്‍ നെല്‍സണ്‍ സുനിയില്‍ നിന്നും പലതവണകളായി 22 ലക്ഷം രൂപ വാങ്ങുകയായിരുന്നു. നെല്‍സണില്‍നിന്ന് മൂന്നു ലക്ഷവും അമ്മയില്‍നിന്ന് 10 ലക്ഷവും ഭാര്യയില്‍നിന്ന് ഒമ്പതു ലക്ഷവും സിനി വാങ്ങിയതായി പരാതിയില്‍ പറയുന്നുണ്ട്.

മുന്‍കൂറായി 22 ലക്ഷം വാങ്ങിയ ശേഷം ഒളിവില്‍ പോയ സിനിക്കെതിരേ നെല്‍സണ്‍ പോലീസില്‍ പരാതി നല്‍കിയതിനേ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. മരട് നെട്ടൂര്‍ തെക്കേ പാട്ടുപുരയ്ക്കല്‍ അമ്പലത്തിനു സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സിനി. ഇവിടെനിന്നുമാണ് ഇവരെ അറസ്റ്റുചെയ്തത്.

മുളവുകാട്, കുത്തിയതോട്, അരൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ സിനിക്കെതിരേ നിരവധി കേസുകളുണ്ട്. കുമ്പളങ്ങിയിലെ വ്യവസായ പ്രമുഖനായ കുറുപ്പശേരി ജെയ്ക്കബിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും മുളവുകാടില്‍ വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പു നടത്തിയതിനും സിനിക്കെതിരേ കേസുണ്ട്.

English summary
A 36 year old woman arrested in connection with financial fraud,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X