കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 രൂപയ്ക്ക് അഡിഡാസിന്റെ ഷൂ

Google Oneindia Malayalam News

പ്രമുഖ ജര്‍മന്‍ സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ അഡിഡാസ് ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വച്ച് ഒരു ഡോളറിന്റെ ഷൂ പുറത്തിറക്കുന്നു. വിതരണ ശൃംഖലകള്‍ സ്ഥാപിച്ച് ഇന്ത്യയിലെ ഗ്രാമീണരെ മുഴുവന്‍ ഷൂ ധരിപ്പിക്കാനാണ്‌ അഡിഡാസിന്റെ പരിപാടിയെന്ന് കമ്പനി ഉടമ ഹെര്‍ബെര്‍ട്ട് ഹെയ്‌നര്‍ സണ്‍ഡേ ന്യൂസ് പേപ്പറിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ എന്നു മുതല്‍ ഇതു വിപണിയിലെത്തുമെന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ വണ്‍ ഡോളര്‍ ഷൂ പദ്ധതി അഡിഡാസ് തന്നെ ബംഗ്ലാദേശില്‍ അവതരിപ്പിച്ചിരുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നതാണ് സത്യം. കമ്പനിക്ക് ഒരു ഷൂ നിര്‍മിക്കാന്‍ ഏകദേശം മൂന്നു ഡോളറോളം ചെലവ് വരും. ഓരോ ഷൂവിനും 3.5 രൂപയോളം ഇറക്കുമതി തീരുവയായി നല്‍കേണ്ടി വരും. മികച്ച മൂന്നാം പാദ ഫലമാണ് കമ്പനിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

കോര്‍പ്പറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് നഷ്ടം സഹിച്ചും അഡിഡാസ് ഇത്തരമൊരു സാഹസത്തിനു മുതിരുന്നത്. കൊള്ള ലാഭമെടുക്കാതെ ഇന്ത്യയില്‍ ടാറ്റയും ഇത്തരം ഉത്തരവാദിത്തം നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ട്. നാനോ കാറും മുംബൈയില്‍ ഉയരുന്ന ഫഌറ്റ് സമുച്ചയവും ഇതിന് ഉദാഹരണമാണ്. പക്ഷേ, അഡിഡാസ് നഷ്ടം സഹിച്ചാണ് ഉത്തരവാദിത്തം നിറവേറ്റുന്നതെന്ന വ്യത്യാസമുണ്ട്.

English summary
Part of corporate social responsibility sports wear manufacturer Adidas will distribute shoe for one dollar in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X