കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാരിയും ചെരുപ്പും സിനിമയുടെ സ്മാരകം: ജയലളിത

  • By Lakshmi
Google Oneindia Malayalam News

Jayalalitha
ബാംഗ്‌ളൂര്‍: തന്റെ വസതികളിലെ പരിശോധനയില്‍ കണ്ടെടുത്ത സാരികളും ചെരുപ്പുകളും താന്‍ സിനിമാനടിയായിരുന്ന കാലത്തിന്റെ സ്മാരകങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കോടതിയില്‍ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ബാംഗ്‌ളൂര്‍ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെയാണ് ജയലളിത ഇപ്രകാരം അറിയിച്ചത്.

ഒട്ടേറെക്കാലം വിവിധ ഭാഷകളിലായി 120 ലേറെ സിനിമകളില്‍ അഭിനയിച്ച കാലത്തെ വേഷവിധാനങ്ങളില്‍പ്പെടുന്നതാണ് പിടിച്ചെടുത്ത സാരികളും ചെരുപ്പുകളും. സിനിമാഭിനയം നിര്‍ത്തിയപ്പോള്‍ അവയെയെല്ലാം സ്മാരകങ്ങളായി സൂക്ഷിക്കുകയായിരുന്നു-ജയലളിത ബോധിപ്പിച്ചു.

തനിക്കെതിരേയുള്ള കേസ് വ്യാജവും ഡിഎകെയുടെ സ്വാധീനത്താല്‍ രാഷ്ട്രീയമായി കെട്ടിച്ചമച്ചതുമാണെന്ന് ജയലളിത കോടതിയില്‍ അറിയിച്ചു.

കേസില്‍ ഇതുവരെ നാലുപ്രാവശ്യം കോടതി മുമ്പാകെ ഹാജരായ ജയലളിത 1339 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ഇതോടെ ജയലളിതയുടെ മൊഴി രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായി. നവംബര്‍ 29 മുതല്‍ ജയലളിതയുടെ തോഴി ശശികലയെ കോടതി ചോദ്യം ചെയ്യും.

1997 ല്‍ അഴിമതി വിരുദ്ധ അന്വേഷണ സംഘമാണ് ജയയുടെ വസതികളില്‍ നിന്ന് പതിനായിരത്തോളം സാരികളും 750ജോഡി ചെരുപ്പുകളും കണ്ടെത്തിയത്.

English summary
Tamil Nadu chief minister J Jayalalithaa on Wednesday defended before the special court hearing her case that more than 10,000 sarees and 750 pairs of footwear seized by the Directorate of Vigilance and Anti-Corruption (DVAC) in 1997 were "mementoes" collected during her earlier career as a leading film star.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X