കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുംഭന്‍ വിളി: ജയരാജനെ പാര്‍ട്ടി ശാസിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

MV Jayarajan
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള പരാമര്‍ത്തിലൂടെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് പിന്നീട് ജാമ്യത്തിലിറങ്ങിയ എം വി ജയരാജനെ പാര്‍ട്ടിയ്ക്കുള്ളില്‍ ശാസിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാനസമിതിയില്‍ സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിക്കുകയും ചെയ്തു.

ജഡ്ജിമാര്‍ക്കെതിരെ എം.വി. ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിരുന്നു. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ വിപരീതമായ അഭിപ്രായമാണ് സൃഷ്ടിച്ചതെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.

നിയമസഭാമന്ദിരത്തിനു മുന്നില്‍ ടി.വി. രാജേഷ് എം.എല്‍.എ പൊട്ടിക്കരഞ്ഞതും സംസ്ഥാന സമിതിയില്‍ വിമര്‍ശനത്തിനു വിധേയമായി. ഇതു പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയതായി ഒട്ടേറെ അംഗങ്ങള്‍ പറഞ്ഞു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനം മുതല്‍ ജനറല്‍ സെക്രട്ടറി പദം വരെയുള്ള പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്താനുള്ള കേന്ദ്രകമ്മിറ്റി തീരുമാനം സംബന്ധിച്ച് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള യോഗത്തില്‍ വിശദീകരിച്ചു.

എറണാകുളം ജില്ലാകമ്മിറ്റി ഓഫീസിലെ ഒളിക്യാമറ വിവാദം സംബന്ധിച്ച പാര്‍ട്ടിതല അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ ബാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി വളരെ മുമ്പുതന്നെ റിപ്പോര്‍ട്ട് സിപിഎം നേതൃത്വത്തിനു നല്‍കിയിരുന്നു. പല കാരണങ്ങള്‍ കാട്ടി ഈ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.

English summary
CPM state secretariat decided to warn leader MV Jayarajan over contempt of court isssue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X