കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: കേന്ദ്രം ഉടന്‍ ഇടപെടില്ല

  • By Lakshmi
Google Oneindia Malayalam News

Mullapperiyar Dam
ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് ഇടപെടില്ലെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. എന്നാല്‍ ഈ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി നിര്‍ദേശിച്ചാല്‍ ഇടപെടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാലാണ് കേന്ദ്രം ഇപ്പോള്‍ ഇടപെടാത്തത്. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിന് അറിയാം-ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഖുര്‍ഷിദ് പറഞ്ഞു.

ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതി ആശങ്കാ ജനകമെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു. പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസ്ഥാനം പോയാലും പുതിയ അണക്കെട്ടിനായി പോരാട്ടം തുടരും. പുതിയ അണക്കെട്ടിനായി നിരാഹാരമിരിക്കാനും തയാറാണ്. കേരളത്തിലെ 30 ലക്ഷം ജനങ്ങളുടെ ജീവന്‍ പന്താടാന്‍ കഴിയില്ല. ജൂലൈ 26നു ശേഷം ഇടുക്കിയില്‍ 20 ഭൂചലനങ്ങള്‍ ഉണ്ടായി. ആറു തീവ്രതയില്‍ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ടു തകരുമെന്നാണു വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഇതു തള്ളിക്കളയാന്‍ കഴിയില്ല-അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ അഭിപ്രായം വ്യക്തമാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കൊടുക്കുന്ന അതേ അളവില്‍ തമിഴ്‌നാടിനു വെളളം കൊടുക്കാന്‍ കേരളം തയാറാണെന്നും ഇതിനായി എന്തുകരാറുമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.

English summary
Union Minister Salman Qurshid said that Central Government won't intervene soon in Mullaperiyar Dam issue. At the same time State Minister PJ Joseph said that he will continue the battle for a new dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X