കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി കനിഞ്ഞു; കനിമൊഴിയ്ക്ക് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

Kanimozhi
ദില്ലി: പ്രമാദമായ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയ്ക്ക് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ദേശീയരാഷ്ട്രീയത്തിലെ പ്രമുഖ വനിതാ നേതാവിന് കോടതി ജാമ്യം അനുവദിയ്്ക്കുന്നത്.

കേസിലെ പ്രതികളായിരുന്ന അഞ്ച് കോര്‍പറേറ്റ് മേധാവികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കനിമൊഴി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബറില്‍ പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചത്.

കനിമൊഴിക്ക് പുറമെ കലൈനഗര്‍ ടിവി ചീഫ് ശരത്കുമാര്‍, സിനിയുഗ് സിനിമയുടെ ഉടമ കരിം മൊറാനി, കുസെഗോണ്‍ ഫ്രൂട്ട്‌സ് ആന്റ വെജിറ്റബിള്‍സ് ഡയരക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് ബി അഗര്‍വാള്‍, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹ്‌റ എന്നിവര്‍ക്കും കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്.

ജാമ്യം അനുവദിക്കാതെ തന്നെ തടവില്‍ പാര്‍പ്പിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നാണ്കനിമൊഴി വാദിച്ചിരുന്നത്.

English summary
DMK MP Kanimozhi's was on Monday granted bail by the Delhi high court in the 2G case. Asif Balwa and three others was also granted bail by the court. However, former telecom sectretary Siddharth Behura was denied bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X