കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ ആവശ്യം ന്യായം: മേധ പട്കര്‍

  • By Lakshmi
Google Oneindia Malayalam News

Medha Patkar
ഇടുക്കി: കേരളത്തിന്റെ സുരക്ഷയ്ക്കും തമിഴ്‌നാടിന് വെള്ളത്തിനുമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നര്‍മ്മദ ബചാവോ ആന്തോളന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മേധ പട്കര്‍. വിവാദ പരസ്യങ്ങളിലുടെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്ട്രീയവല്‍കരിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മേധ പറഞ്ഞു.

അണക്കെട്ടിന്റെ കാര്യത്തില്‍വ്യക്തമായ നിലപാടെടുക്കാന്‍ ഇനിയും വൈകരുതെന്നും ചപ്പാത്തിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച മേധ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളും മറ്റ് താല്‍പ്പര്യങ്ങളും മാറ്റിവെച്ച് ഇരു സംസ്ഥാനങ്ങളും ഒരുമിച്ചിരിക്കേണ്ട ഘട്ടമാണിത്. തമിഴ്‌നാടിനോട് ശത്രുത പുലര്‍ത്തിയല്ല താന്‍ അണക്കെട്്ട പ്രശ്‌നത്തില്‍ കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതെന്നും മേധ വ്യക്തമാക്കി.

അണക്കെട്ട് ഡീ കമീഷന്‍ ചെയ്യുകയെന്ന് പറഞ്ഞാല്‍ ഡാം പൊളിക്കലല്ല. അമേരിക്കയില്‍ പോലും അണക്കെട്ടുകള്‍ ഡീ കമീഷന്‍ ചെയ്തിട്ടുണ്ട്. പ്രശ്‌നം വഷളാകാതെ വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും മേധ പറഞ്ഞു.

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. ഇതിന് പോരാട്ടം തുടരണം. ദുര്‍ബലമായ മുല്ലപ്പെരിയാറിന്റെ ആശങ്ക പങ്കുവെക്കുകയാണ്. വിഷയം വികാരപരമായി കൈകാര്യം ചെയ്യരുത്.
സൂനാമിയില്‍ ഭയന്ന തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഭീതി മനസ്സിലാക്കാവുന്നതെയുള്ളൂ. ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഒന്നാം പരിഗണന നല്‍കിയും തമിഴ്‌നാടിന്റെ ആവശ്യങ്ങളത്രയും കണക്കിലെടുത്തും പ്രശ്‌നം പരിഹരിക്കണം- അവര്‍ പറഞ്ഞു.

ജീവന്‍ രക്ഷിക്കാനുള്ള ചര്‍ച്ചയില്‍നിന്ന് തമിഴ്‌നാട് വിട്ടുനില്‍ക്കരുതെന്നും സുപ്രീംകോടതിക്കോ ജസ്റ്റിസ് ആനന്ദ് കമ്മിറ്റിക്കോ പരിഹാരം കാണാവുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നിയമ യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങാതിരിക്കുന്നത് നല്ലതാണെന്നും മേധ പറഞ്ഞു.

English summary
Narmada Bachao leader Medha Patkar has offered to mediate between Kerala and Tamil Nadu on the controversial Mullaperiyar dam issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X