Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പരസ്യങ്ങള്‍ എന്തിനുവേണ്ടി?

Rajiv Gandhi Advt
കേന്ദ്രഗവണ്‍മെന്റ് ഈയിടെ നല്‍കിയ പരസ്യങ്ങളുടെ കണക്കുപരിശോധിക്കുമ്പോള്‍ രസകരമായ ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാവും. എല്ലാം വായിച്ചുകഴിയുമ്പോള്‍ ഒരു നല്ല ചോദ്യം എല്ലാവരുടെയും മനസ്സില്‍ ഉയരും. ഈ പരസ്യങ്ങള്‍ എന്തിനുവേണ്ടിയായിരുന്നു? ഗാന്ധി കുടുംബത്തിന്റെ ഓര്‍മ്മപുതുക്കലിന് ചെലവാക്കാനുള്ള പോക്കറ്റ് മണിയാണോ ജനങ്ങളുടെ നികുതി പണം?

രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് 12 പത്രങ്ങളിലായി 48 പേജുകളിലായി(പണം കണക്കുകൂട്ടുന്നതിനുവേണ്ടി) 108 പരസ്യങ്ങളാണ് നല്‍കിയത്. ഇനി രാജീവ് ഗാന്ധിയുടെ അമ്മ ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിനോ 12 പത്രങ്ങളിലായി 32 പേജോളം വരുന്ന 64 പരസ്യങ്ങള്‍. മരിച്ചുപോയ രണ്ടു പേരെയും ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ചെലവാക്കിയത് ഏഴുകോടിയോളം രൂപ. ഏറ്റവും രസകരമായ കാര്യം ഈ കണക്കില്‍ ഇംഗ്ലീഷ്, ഡല്‍ഹി പത്രങ്ങളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ്. ബാക്കി കാക്കത്തൊള്ളായിരം പത്രങ്ങള്‍ വേറെയുണ്ട്.

കൊല്‍ക്കത്തയില്‍ നിന്നു പുറത്തിറങ്ങുന്ന ദ ടെലിഗ്രാഫ് പത്രത്തില്‍ ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. 'മെയ് 21 2010 വരെ രാജീവ് ഗാന്ധിയ്ക്കുവേണ്ടി പരസ്യം നല്‍കാന്‍ ചെലവാക്കിയ 60 മുതല്‍ 70 കോടി വരെ വരും. 2005 മുതല്‍ ഈ കീഴ്‌വഴക്കമുണ്ട്. ചുരുക്കത്തില്‍ ജനങ്ങളുടെ നികുതി പണത്തില്‍ 300 കോടി രൂപയെടുത്താണ് ഇത്രയും കാലം രാജീവ് ഗാന്ധിയുടെ ഓര്‍മ പുതുക്കി വരുന്നത്'.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിറന്നാളിന് 58 പരസ്യങ്ങള്‍ 26.25 പേജുകളായും മരണവാര്‍ഷികത്തില്‍ 24 പരസ്യങ്ങള്‍ 11 പേജായും നല്‍കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് പരസ്യത്തിന്റെ സിംഹഭാഗവും കരസ്ഥമാക്കുന്നത്. ഇതിന്റെ മുതലാളിമാര്‍ ആരാണെന്നു കൂടി ആലോചിക്കണം.

ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ചില പരസ്യങ്ങളുണ്ട്. എന്തിനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഭീമമായ തുകയ്ക്ക് പത്രങ്ങളിലും ചാനലുകളിലും പരസ്യങ്ങള്‍ നല്‍കുന്നത്. കോടികണക്കിന് തുക ചെലവാക്കി കോര്‍പ്പറേറ്റ് പരിപാടികളുടെ സ്‌പോണ്‍സര്‍മാരാവാന്‍ ഇത്തരം കമ്പനികള്‍ മല്‍സരിക്കുന്നതിനു പിന്നില്‍ അഴിമതി തന്നെയാണുള്ളത്. കേന്ദ്രസര്‍ക്കാറില്‍ നിന്നു പ്രചോദനമുള്‍കൊണ്ട് ചില സംസ്ഥാന സര്‍ക്കാരുകളും ഇപ്പോള്‍ പരസ്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ്.

കേന്ദ്രഗവണ്‍മെന്റിന്റെ പത്രപരസ്യം അലോട്ട് ചെയ്യുന്നതിലും വന്‍തോതില്‍ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പത്രത്തെ മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും അതിന് പരസ്യങ്ങള്‍ നല്‍കുന്നതിനും സെക്രട്ടറി തലത്തിലുള്ളവര്‍ കൃത്യമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന ആരോപണം ശക്തമാണ്. പേജ് ചാര്‍ജ് കുറവായതിനാല്‍ ലീഡിങ് പത്രങ്ങള്‍ പലപ്പോഴും ഇത്തരം പരസ്യങ്ങള്‍ക്കു വേണ്ടി 'ആര്‍ത്തി' കാണിക്കാറില്ല.

അതേ സമയം ചെറുകിട പത്രങ്ങള്‍ ഊതിവീര്‍പ്പിച്ച കണക്കിന്റെ കരുത്തില്‍ 'മുന്തിയ ഗ്രേഡില്‍' കയറിപറ്റി ഒരു നിശ്ചിതശതമാനം പണം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് ഓഫര്‍ ചെയ്ത് കാര്യം സാധിച്ചെടുക്കുന്നു. പത്രങ്ങള്‍ ഇത്തരം ക്യാന്‍വാസിങിനായി ദില്ലിയില്‍ ചിലരെ അനൗദ്യോഗികമായി ചുമതലപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്. അയാളുടെ കമ്മീഷനും ഉദ്യോഗസ്ഥരുടെ കമ്മീഷനും കഴിഞ്ഞ് ബാക്കിയുള്ള തുകയാണ് ഇത്തരം പത്രങ്ങള്‍ക്ക് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+