Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ സ്‌ഫോടന പരമ്പര, മരണം 63

Bagdad Attack
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 63 പേര്‍ കൊല്ലപ്പെടുകയും 185 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നാലു കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍, റോഡരികിലായി പത്തോളം പൊട്ടിത്തെറികള്‍, റോക്കറ്റാക്രണം. വ്യാഴാഴ്ച ബാഗ്ദാദ് തെരുവുകള്‍ രക്തച്ചാലുകളാവുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അലാവി, കറാദ, ബാബ് അല്‍ മൗദാം, ഷാബ്, ഷുല്ല, അധാമിയ്യ, ബെയ്യ, അമില്‍, അമിന്‍, ദൗറ, അബു ഷീര്‍ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.

രാജ്യത്തു നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങിയതിനുശേഷമുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. ഡിസംബര്‍ 18നാണ് ഇറാഖില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ അവസാന സംഘവും യാത്രതിരിച്ചത്. വംശീയമായി ഇറാഖ് ധ്രൂവീകരിക്കപ്പെടുകയാണെന്ന ആശങ്ക സജീവമാക്കുന്നതാണ് ഈ ആസൂത്രിതമായ ആക്രമണ പരമ്പര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+