റിയോഡിജനീറോ: ബ്രസീലില്‍ ഒരു ഉടലും രണ്ടു തലയുമായി അദ്ഭുത ബാലന്‍ ജനിച്ചതായി റിപ്പോര്‍ട്ട്. ബ്രസീലിലെ അഞ്ജാസ് പ്രവിശ്യയിലെ ആശുപത്രിയില്‍ വെച്ച് മരിയ ഡി നസാര എന്ന 23കാരിയാണ് കുട്ടികളെ പ്രസവിച്ചത്. ക്രിസ്തുമസിനു മുന്നോടിയായുള്ള അദ്ഭുതപ്രകടനമായാണ് മാതാപിതാക്കള്‍ ഇതിനെ കണ്ടത്. അതുകൊണ്ടു തന്നെ ഇമ്മാനുവല്‍, ജീസസ് എന്നീ പേരുകളാണ് കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ളത്.
4.6 കിലോ ഭാരമുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ പറയത്തക്ക ശാരീരിക വിഷമതകളൊന്നുമില്ല. ഓരോ കുട്ടിക്കും പ്രത്യേകം തലച്ചോറും പ്രത്യേക സുഷ്മ്‌നാ നാഡികളുമുണ്ട്. എന്നാല്‍ ഹൃദയം, കരള്‍, ശ്വാസകോശം എന്നിവ രണ്ടു പേര്‍ക്കും ഒന്നാണ്.
ഗര്‍ഭത്തിന്റെ ആദ്യ നാളുകളിലൊന്നും തന്നെ അള്‍ട്രാ സൗണ്ട് സ്‌കാനിങിനു വിധേയമാവാതിരുന്നതുകൊണ്ട് ഈ വളര്‍ച്ച നേരത്തെ തിരിച്ചറിയാന്‍ സാധിച്ചില്ല. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. സിസേറിയനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.