ആരുഷി കേസ് : തല്‍വാര്‍ ദമ്പതികളെ വിചാരണ ചെയ്യാം
ദില്ലി: നോയിഡയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആരുഷി തല്‍വാറിനെയും വീട്ടു വേലക്കാരന്‍ ഹേമരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ വിചാരണ ചെയ്യാമെന്നു സുപ്രീം കോടതി. വിചാരണ ശനിയാഴ്ച പുനരാരംഭക്കും.
കൊലപാതകത്തില്‍ പ്രതി ചേര്‍ത്തതു ചോദ്യം ചെയ്ത് ആരുഷിയുടെ മാതാപിതാക്കള്‍ ഡോ. രാജേഷ് തല്‍വാറും നൂപുറും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്. നിജ്ജര്‍ എന്നിവരുടെ ബെഞ്ച് ആണു കേസ് പരിഗണിച്ചത്. എന്നാല്‍ വിചാരണ ചെയ്തു എന്നു കരുതി ഇവര്‍ കുറ്റക്കാരാണെന്ന നിരീക്ഷണം ഉണ്ടാവാന്‍ പാടില്ലെന്നും കോടതിനിര്‍ദ്ദേശിച്ചു.
ആരുഷിയെ കൊല്ലാന്‍ സാധ്യതയുള്ളത് അച്ഛനമമ്മാരായ ഡോ. രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും മാത്രമാണെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്ന രാജേഷിനു രണ്ടു മാസത്തിനു ശേഷം ജാമ്യം ലഭിച്ചിരുന്നു.
2008 മേയ് 16 നു രാവിലെയാണ് നോയിഡയിലെ വീടിന്റെ കിടപ്പു മുറിയില്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തിയതോടെ ആരുഷി കൊലക്കേസ് രാജ്യശ്രദ്ധയകര്‍ഷിച്ച സംഭവമായി മാറി. കേസ് അന്വേഷിച്ച സി.ബി.ഐ പ്രതികളെ കണ്ടെത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചെങ്കിലും കോടതി ഇത് തള്ളിയിരുന്നു.












Click it and Unblock the Notifications