വ്യാജമദ്യം: സ്ത്രീയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു
മന്‍സ(പഞ്ചാബ്): വ്യാജമദ്യം വിറ്റുവെന്ന് ആരോപിച്ച് പൊലീസ് ഒരു സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു. പഞ്ചാബിലാണ് സംഭവം നടന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ സ്ത്രീയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മന്‍സിയില്‍ ലൈസന്‍സില്ലാതെ മദ്യം വിറ്റതുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവരില്‍ ഒരാളെ ചോദ്യം ചെയ്യലിനിടെ് കോണ്‍സ്റ്റബിള്‍ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
ഡിസംബറിലും മാസവും സമാനമായ സംഭവം പഞ്ചാബില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുചടങ്ങിനിടെ ഒരു അധ്യാപികയ്ക്കു നേരെയാണ് അന്ന് പൊലീസ് മര്‍ദ്ദനം അഴിച്ചുവിട്ടത്.
ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചടങ്ങില്‍ പങ്കെടുത്ത സ്ഥലം എം.പിയും മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മരുമകളുമായ ഹര്‍ശീമ്രത് കൗണ്‍ ബാദലിന് നിവേദനം സമര്‍പ്പിക്കാന്‍ ശ്രമിച്ച അധ്യാപികയെയാണ് സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചത്.












Click it and Unblock the Notifications