കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

122 ടുജി ലൈസന്‍സുകള്‍ റദ്ദാക്കി

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: യുപിഎ സര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് 122 ടുജി ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സുപ്രീം കോടതി റദ്ദാക്കി. നാല് മാസത്തിനകം പുതിയ ലേലം നടത്താനും കോടതി ഉത്തരവിട്ടു.യൂണിനോര്‍, എത്തിസലാത്ത് തുടങ്ങി ഒന്‍പത് കമ്പനികള്‍ക്കായി 2008 ജനുവരി പത്തിന് ശേഷം വിതരണം ചെയ്ത 122 സ്‌പെക്ട്രം ലൈസന്‍സുകളാണ് റദ്ദാക്കിയത്.

നിയമവിരുദ്ധമായിട്ടാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തതെന്നും അയോഗ്യരായ കമ്പനികളും ലൈസന്‍സുകള്‍ കരസ്ഥമാക്കിയിട്ടുണ്‌ടെന്നും വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് നിലവിലെ ആഭ്യന്തരമന്ത്രിയും അന്നത്തെ ധനമന്ത്രിയുമായിരുന്ന പി. ചിദംബരത്തിനെതിരേ സിബിഐ അന്വേഷണം നടത്തുന്ന കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി വിചാരണക്കോടതിയില്‍ നല്‍കിയ ഹര്‍ജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതി വിധിയെന്നതും ശ്രദ്ധേയമാണ്.

122 ലൈസന്‍സുകളില്‍ 85 എണ്ണവും അയോഗ്യരായ കമ്പനികളുടെ കൈകളിലാണ് എത്തിയതെന്ന് ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. ലൈസന്‍സ് ലഭിച്ച കമ്പനികള്‍ക്ക് ഇത് നിലനിര്‍ത്താന്‍ നാല് മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

ഇതിനുള്ളില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി വിപണി വില അനുസരിച്ച് കൂടുതല്‍ തുക നല്‍കി സ്‌പെക്ട്രം നിലനിര്‍ത്താം. അല്ലാത്തപക്ഷം ടെലികോം റെഗുലേറ്ററി അഥോറ്റിയുടെ മേല്‍നോട്ടത്തില്‍ ടു ജി സ്‌പെക്ട്രത്തിന്റെ ലേലം വീണ്ടും നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ലെസന്‍സ് കരസ്ഥമാക്കിയ കമ്പനികള്‍ക്ക് 50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെ പിഴയും ചുമത്തിയിട്ടുണ്ട്. പിഴതുകയുടെ 50 ശതമാനം സുപ്രീംകോടതി സ്വീകരിക്കും. ബാക്കി തുക സൈനികരുടെ ക്ഷേമത്തിനായി പ്രതിരോധവകുപ്പിനും നല്‍കും. സുപ്രീംകോടതിയില്‍ ലഭിക്കുന്ന പിഴതുക പാവപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി വിനിയോഗിക്കും.

English summary
In a major development having implications for the corporate sector, the Supreme Court on Thursday cancelled the 122 2G spectrum licences granted by former telecom minister A Raja on the ground that they were issued in a "totally arbitrary and unconstitutional" manner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X