കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി വിധി: മൊബൈല്‍ നിരക്കുകള്‍ കൂടും

  • By Ajith Babu
Google Oneindia Malayalam News

Mobile phone user
ദില്ലി: 2ജി സ്‌പെക്ട്രം കേസില്‍ 122 കമ്പനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കിയ നടപടി ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാവും. കോടതി വിധി 2ജി സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് നിരക്കിലും വര്‍ധനക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2ജി ലൈസന്‍സുകള്‍ കുറഞ്ഞ നിരക്കില്‍ അനുവദിച്ചതിന്റെ ഗുണഭോക്താക്കളുടെ പട്ടികയില്‍ കോടിക്കണക്കിന് വരുന്ന ടെലികോം ഉപഭോക്താക്കള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ലൈസന്‍സുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചതോടെയാണ് ഈ സേവനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സാധിച്ചത്.

2ജി ലൈസന്‍സ് ലഭിച്ചതിലൂടെ ഒട്ടേറെപുതിയ സേവനദാദാക്കള്‍ ഇന്ത്യയില്‍ എത്തി. ഇതോടെ മൊബൈല്‍ സേവനങ്ങളുടെ നിരക്കും കുത്തനെ കുറഞ്ഞു.

നാലു മാസത്തിനകം 2ജി ലൈസന്‍സിന്റെ പുതിയ ലേലം നടക്കുമ്പോള്‍ ഫീസ് നിരക്ക് കുത്തനെ വര്‍ധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. 2ജി സേവനങ്ങളുടെ അഞ്ചിരട്ടിയെങ്കിലുമായിരുന്നു തൊട്ടു പിറകെ വന്ന 3ജി സേവനങ്ങളുടെ നിരക്ക്. ഇതിനുള്ള ലൈസന്‍സ് ലഭിയ്ക്കുന്നതിന് ചെലവായത് 2ജി ലൈസിന്‍ പത്തിരട്ടി തുകയും.

പുനര്‍ലേലത്തില്‍ 3ജി ലൈസന്‍സിന്റെ 1.5 ഇരട്ടിയെങ്കിലുമായിരിക്കും 2ജി ലൈസന്‍സ് ഫീസിനുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇത്ര വലിയ തുക ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനികള്‍ 2ജി ലൈസന്‍സിനായി മുടക്കാനുള്ള സാധ്യത വിരളമാണ്. എങ്കിലും നിലവിലെ ലൈസന്‍സ് നഷ്ടപ്പെടാതിരിയ്ക്കുന്നതിനായി ചില വന്‍കിട കമ്പനികള്‍ക്കെങ്കിലും തുക മുടക്കിയേ തീരൂ. ഈ സാഹചര്യത്തില്‍ നിരക്കില്‍ കാര്യമായ വര്‍ധന ഉറപ്പാണ്. അതുകൊണ്ടു തന്നെ സേവനങ്ങളുടെ നിരക്കും കുത്തനെ ഉയരും.

നിലവില്‍ ഓരോ സര്‍ക്കിളുകളിലും 12-13 കമ്പനികള്‍ വീതം മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സുപ്രീം കോടതി ഉത്തരവോടെ ഇത് അഞ്ചോ ആറോ ആയി ഇടിയും. കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നതോടെ ഉണ്ടായ മല്‍സരമാണ് മൊബൈല്‍ നിരക്കുകള്‍ കുത്തനെ കുറയാന്‍ ഇടയാക്കിയത്. വിപണിയിലെ മത്സരം കുറയുന്നതോടെ നിരക്ക് വര്‍ദ്ധിപ്പിയ്ക്കാന്‍ കമ്പനികള്‍ മുതിരും. ആത്യന്തികമായി 2ജി സ്‌പെക്ട്രം കേസിലെ വിധി ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാവുന്നത് ഇങ്ങനെയൊണ്.

English summary
Mobile subscribers may have to cough up more on monthly bills soon with the industry hinting at a rate hike following the Supreme Court directive to government to cancel 122 licences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X