Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫതാഹ്-ഹമാസ് ഐക്യസര്‍ക്കാറിനെതിരേ ഇസ്രായേല്‍

Hamas Fatah
റാമല്ല: പാലസ്തീനില്‍ ഹമാസും ഫതാഹും ചേര്‍ന്ന് രൂപീകരിക്കുന്ന ഐക്യസര്‍ക്കാറിനെതിരേ ഇസ്രായേല്‍ രംഗത്ത്. രണ്ടിലേതെങ്കിലും ഒന്നേ നടക്കൂ. ഒന്നുകില്‍ ഇസ്രായേലുമായി രമ്യതയിലെത്തുക, അല്ലെങ്കില്‍ ഹമാസുമായി കൈകോര്‍ക്കുക-ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹു അറിയിച്ചു. ഹമാസും സമാധാനവും ഒരുമിച്ചു പോവാത്ത കാര്യങ്ങളാണ്. ഇസ്രായേലിന്റെ തകര്‍ച്ച മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണത്.

ഐക്യസര്‍ക്കാറിന്റെ പ്രധാനമന്ത്രിയായി പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ തിരഞ്ഞെടുക്കാന്‍ ധാരണയായിട്ടുണ്ട്. ഖത്തറില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് ഇരുസംഘടനകളും ഇക്കാര്യത്തില്‍ നീക്കു പോക്കിലെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി മുന്‍കൈയെടുത്താണ് ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയത്.

മെയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനായി രാജ്യത്തെ ഒരുക്കുകയാണ് ഐക്യസര്‍ക്കാറിന്റെ പ്രധാനചുമതല. ഫെബ്രുവരി 18ന് കെയ്‌റോയില്‍ നടക്കുന്ന യോഗം മന്ത്രിസഭയുടെ കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+