ദില്ലിയില്‍ നടന്നത് തീവ്രവാദ ആക്രമണം: ചിദംബരം

ഇസ്രായേല്‍ നയതന്ത്രജ്ഞന്റെ ഭാര്യയായിരുന്നു അക്രമിയുടെ ലക്ഷ്യം എന്നഎന്ന കാര്യത്തിലും തര്‍ക്കമില്ല. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന താല്‍ യസ്സോവ അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റു മൂന്നു പേരെയും ഇതിനകം ഡിസ്ചാര്‍ജ് ചെയ്തു കഴിഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകഴിഞ്ഞു. മോട്ടോര്‍സൈക്കിള്‍ ഓടിച്ചയാളുടെ ചിത്രമോ വണ്ടി നമ്പറോ വ്യക്തമായി ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ആക്രമണത്തിനു പിറകില്‍ ഏതെങ്കിലും രാജ്യമാണെന്ന് കുറ്റപ്പെടുത്താന്‍ ഇന്ത്യക്കാവില്ല.
ഇറാനും കൂട്ടാളിയായ ഹിസ്ബുള്ളയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാവു ആരോപിച്ചിരുന്നു.












Click it and Unblock the Notifications