സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്ക്ക് നേരെ കല്ലേറ്
ഫറൂഖാബാദ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയുമായ ലൂയിസ് ഖുര്‍ഷിദ് നേരെ കല്ലേറ്. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച നടന്ന നാലാം ഘട്ട തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ലൂയിസിന് നേരെ കല്ലേറുണ്ടായത്.
ബിബിപൂരിലെ 190, 191 നമ്പര്‍ ബൂത്തുകളിലാണ് പ്രശ്‌നമുണ്ടായത്. വോട്ട് രേഖപ്പെടുത്താനുള്ള സമയം കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ വോട്ട് രേഖപ്പെടുത്താനായി ക്യൂ നില്‍ക്കുകയായിരുന്നവര്‍ ഇതിനെതിരെ രംഗത്തു വന്നു. തുടര്‍ന്ന് ഇവരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഉടന്‍ തന്നെ ഖുര്‍ഷിദിന്റെ ഭാര്യ സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥനുമായി സംസാരിച്ചതിന് ശേഷം ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി വാങ്ങി നല്‍കുകയും ചെയ്തു.
ഈ സമയത്ത് പ്രകോപിതരായ ഒരു സംഘം യുവാക്കള്‍ മുദ്രാവാക്യം വിളിക്കുകയും ലൂയിസിന് നേരെ കല്ലെറിയുകയുമായിരുന്നു. ലൂയിസ് വോട്ടര്‍മാരെ സ്വാധീനിയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രണം.
കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ തന്നെ ആക്രമിച്ചത് ബിജെപി അനുഭാവികളാണെന്ന് ലൂയിസ് ആരോപിച്ചു. സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടതായും അവര്‍ പറഞ്ഞു.












Click it and Unblock the Notifications