ഖുര്‍ആന്‍ കത്തിച്ചതിനെതിരെ പ്രതിഷേധം ശക്തം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമതാവളത്തില്‍ ഖുര്‍ ആന്‍ കത്തിച്ചതിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നു. തിങ്കളാഴ്ചയാണ് സൈനികര്‍ ഖുറാന്റെ കോപ്പികള്‍ കത്തിച്ചത്. സംഭവം വിവാദമായതോടെ യുഎസ് ജനറല്‍ ജോണ്‍ അല്ലന്‍ മാപ്പ് പറഞ്ഞിരുന്നു.
ഖുറാന്‍ കത്തിച്ചെതിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ മരിച്ചിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
വെള്ളിയാഴ്ച കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മാപ്പ് പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്ക് അയച്ച കത്തിലാണ് സംഭവത്തില്‍ അമേരിക്ക മാപ്പ് പറയുന്നുവെന്ന് ഒബാമ അറിയിച്ചത്.












Click it and Unblock the Notifications