ഹോസ്റ്റണ്‍: ഇറാഖ് ഇന്ത്യയില്‍ നിന്നും അരിവാങ്ങുന്നതിനെതിരേ അമേരിക്കന്‍ സെനറ്റര്‍മാര്‍ രംഗത്ത്. ഇറാഖിന് സ്വാതന്ത്ര്യം വാങ്ങി കൊടുത്തത് അമേരിക്കന്‍ വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. രാജ്യത്തെ മോചിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും കോടികണക്കിനു ഡോളറാണ് അമേരിക്ക ചെലവാക്കിയിട്ടുള്ളത്-അമേരിക്കയിലെ അരി ഉത്പാദിപ്പിക്കുന്ന പ്രവിശ്യയിലുള്ള സെനറ്റര്‍മാര്‍ കടുത്ത ഭാഷയിലാണ് ഇറാഖിനെതിരേ തിരിഞ്ഞിട്ടുള്ളത്.
2010-2011 കാലത്ത് അമേരിക്കയില്‍ നിന്നുള്ള അരി ഇറക്കുമതിയില്‍ 77 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. അമേരിക്ക കൊള്ളലാഭമെടുത്ത് വില്‍ക്കുന്ന അരിയേക്കാള്‍ എത്രയോ ലാഭമാണ് ഇന്ത്യയില്‍ നിന്നും വാങ്ങുന്ന അരിയെന്ന ഇറാഖിന്റെ തിരിച്ചറിവാണ് ഇതിനു പിന്നില്‍. അമേരിക്കയിലെ കര്‍ഷകര്‍ ഇറാഖികള്‍ക്കുവേണ്ട അരിയല്ല ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ 2010നുശേഷം അമേരിക്കയില്‍ നിന്നും അരിവാങ്ങുന്നത് വെട്ടിക്കുറച്ചിട്ടുണ്ട്-ഇറാഖ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.