Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന

AK Antony
ബെയ്ജിങ്: പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരേ ചൈന. കഴിഞ്ഞ 20ന് അരുണാചലിന്റെ വാര്‍ഷികാഘോഷങ്ങളില്‍ ആന്റണി പങ്കെടുത്തതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

അതിര്‍ത്തിത്തര്‍ക്കം പരിഹരിയ്ക്കപ്പെടാതെ തുടരുമ്പോള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഇത്തരം ഇടപെടലുകള്‍ പ്രശ്‌നം സങ്കീര്‍ണമാക്കുമെന്നാണ് അയല്‍രാജ്യത്തിന്റെ നിലപാട്. നേരത്തേ, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരേയും ചൈനീസ് ഭരണകൂടം രംഗത്തെത്തിയിരുന്നു.

തുല്യ പങ്കാളിത്തത്തോടെയും സൗഹൃദപരവുമായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അതിനിടെ ഇന്ത്യ 'അരുണാചല്‍ പ്രദേശ്' എന്നു വിളിക്കുന്ന മേഖലയില്‍ ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ആന്റണിയുടെ പേരു പരാമര്‍ശിക്കാത്ത പ്രസ്താവനയില്‍ ചൈന പറയുന്നു.

ചൈനീസ് അതിര്‍ത്തിയില്‍ കനത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന് സംസ്ഥാന വാര്‍ഷികാഘോഷച്ചടങ്ങില്‍ ആന്റണി പറഞ്ഞിരുന്നു. കറയറ്റ ദേശഭക്തിയുടെ പേരിലാണ് ഈ നാട്ടുകാര്‍ അറിയപ്പെടുന്നത്. മറ്റേത് അതിര്‍ത്തി പ്രദേശത്തെയും പോലെ വികസനം കൈവരിക്കാന്‍ അരുണാചലിനും അവകാശമുണ്ട്. അതു കേന്ദ്രം നടപ്പാക്കും. അരുണാചലിന്റെ സുരക്ഷയ്ക്കു സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു. തെക്കന്‍ ടിബറ്റിന്റെ ഭാഗമാണ് അരുണാചലെന്നാണു ചൈനയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+