കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭുദയയെ ചൊവ്വാഴ്ച പരിശോധിയ്ക്കും

  • By Nisha Bose
Google Oneindia Malayalam News

കൊച്ചി: ചേര്‍ത്തലയ്ക്കു സമീപം കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് മൂന്നുപേര്‍ മരിക്കുകയും രണ്ടു പേരെ കാണാതാവുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എംവി പ്രഭുദയ എന്ന കപ്പല്‍ ചൊവ്വാഴ്ച പരിശോധനയ്ക്ക് വിധേയമാക്കും.

ഇതിനായി ചെന്നൈ തീരത്ത് തിങ്കളാഴ്ച വൈകിട്ടോടെ കപ്പല്‍ എത്തുമെന്നാണ് കൊച്ചിയിലെ മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം അധികൃതര്‍ അറിയിക്കുന്നത്. കൊച്ചിയിലെയും ചെന്നൈയിലെയും മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാവും കപ്പലില്‍ പരിശോധന നടത്തുക. കോസ്റ്റ് ഗാര്‍ഡും പരിശോധനയില്‍ പങ്കെടുക്കും.

എന്നാല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത് ടൊലാനി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംവി പ്രഭുദയ എന്ന കപ്പല്‍ തന്നെയാണെന്ന് ഉറപ്പിച്ചു പറയാന്‍ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോ മറ്റ് ഏജന്‍സികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

അതുകൊണ്ടു തന്നെ ഇക്കാര്യം തെളിയിക്കുന്നതിനായുള്ള പരിശോധനകളാവും നടത്തുക. യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ലോഗ് ബുക്ക്, സന്ദേശങ്ങള്‍ രേഖപ്പെടുത്തുന്ന വോയജ് ഡാറ്റാ റിക്കോര്‍ഡര്‍ എന്നിവയില്‍ നിന്ന് ലഭിയ്ക്കുന്ന വിവരങ്ങള്‍ ഇതിനായി ശേഖരിക്കും.

English summary
A cargo vessel, M V Prabhu Daya, will arrive at Chennai Monday morning for authorities to carry out examinations on whether it was involved in the collusion.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X