കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും

Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുസംബന്ധിച്ച് വിവിധ ഏജന്‍സികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കപ്പലിടിച്ച് കടലില്‍ താണ ബോട്ട് ഉയര്‍ത്തിയെടുക്കാന്‍ ബോംബെയിലെ ഇന്റര്‍നാഷണല്‍ ഡൈവേഴ്‌സ് അക്വേറിയം എന്ന ഏജന്‍സിയെ സര്‍ക്കാര്‍ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കടലില്‍ പോകുന്ന മീന്‍പിടുത്തക്കാര്‍ക്ക് ആശയവിനിമയത്തിനായി സുനാമി സ്‌കീമില്‍ പെടുത്തി സര്‍ക്കാര്‍7268 റേഡിയോ ബീക്കണുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയുടെ ഉപയോഗം ഫലപ്രദമായി നടക്കുന്നില്ല.അതിനാല്‍ കടലില്‍ മീന്‍പിടുത്ത മേഖലയില്‍ മൊബൈല്‍ റേഞ്ച് കിട്ടുന്നതിന് ശക്തമായ ടവറുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. ഇതു സംബന്ധിച്ച് മൊബൈല്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ യോഗം ചുമതലപ്പെടുത്തി.

ഈ സംവിധാനം നടപ്പാക്കാനാവുന്നില്ലെങ്കില്‍ ആശയവിനിമയത്തിനായി 14 നോട്ടിക്കല്‍ മൈല്‍ വരെ ജി.പി.ആര്‍.എസ്, സി.ഡി.എം.എ സംവിധാനങ്ങള്‍ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. 14 മുതല്‍ 32 വരെ നോട്ടിക്കല്‍ മൈല്‍ വരെ മറൈന്‍ വെരി ഹൈ ഫ്രീക്വന്‍സിയും 32 നോട്ടിക്കല്‍ മൈലിനപ്പുറം സാറ്റലൈറ്റ് ഹൈ ഫ്രീക്വന്‍സി ആസ്പദമാക്കിയുള്ള ആട്ടോമാറ്റിക് ഇന്‍ഫര്‍മേഷന്‍ സിസ്‌റവും പരിഗണിക്കും.

രക്ഷാദൌത്യത്തിനുവേണ്ടി ഓരോ തീരദേശ പോലീസ് സ്‌റേഷനുകളിലും നാല് കോസ്‌റല്‍ മറൈന്‍ ഹോംഗാര്‍ഡുകളെ നിയമിക്കും. കടലില്‍ നല്ല പരിചയമുള്ള മത്സ്യത്തൊഴിലാളികള്‍ നേവിയില്‍ നിന്നും കോസ്‌റ് ഗാര്‍ഡില്‍ നിന്നും വിരമിച്ചവര്‍ എന്നിവരില്‍ നിന്നായിരിക്കും നിയമനം. കേരളത്തിന്റെ തീരത്തുകൂടി കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ക്ക് ഇത് കടല്‍ക്കൊള്ളക്കാരുടെ ശല്യമില്ലാത്ത സുരക്ഷിത മേഖലയാണെന്നുള്ള അറിയിപ്പുകള്‍ നല്‍കും.

ഇത്തരത്തിലുള്ള അറിയിപ്പ് ഇപ്പോള്‍തന്നെ നല്‍കുന്നുണ്ട്.എന്നാല്‍ ചെറിയ വള്ളങ്ങളില്‍ വരുന്ന മത്സ്യത്തൊഴിലാളികളെ കടല്‍ക്കൊള്ളക്കാരായി തെറ്റിദ്ധരിക്കുന്ന സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഈ അറിയിപ്പ് ആവര്‍ത്തിച്ചു നല്‍കും. മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് അപകടങ്ങളില്‍ പെടാതിരിക്കാനുള്ള ബോധവത്കരണം നല്‍കും.

ഇറ്റാലിയന്‍ കപ്പലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ വെക്കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ കെ.ബാബു,ഷിബുബേബിജോണ്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.ജയകുമാര്‍, പി.കെ.മൊഹന്തി, അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി, ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ സഗി,ഡി.ജി.പി ജേക്കബ് പുന്നൂസ്,കോസ്‌റ് ഗാര്‍ഡ്, ഫിഷറീസ്, പോലീസ്,നിയമവകുപ്പ്, കസ്‌റംസ്, ഇന്റലിജന്‍സ് ബ്യൂറോ, പോര്‍ട്‌സ്, കൊച്ചിന്‍ പോര്‍ട് ട്രസ്‌റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Will assure fishermen's security: Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X