ലീഗ് യോഗത്തില്‍ കൂട്ടത്തല്ല്
കാസര്‍കോട്: മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിമാരെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ലീഗ് ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയുമാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ജില്ലാ ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു കൈയേറ്റശ്രമം.
യോഗത്തിന് ശേഷം മാധ്യമങ്ങളോട് തീരുമാനം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെ യോഗസ്ഥലത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.സി. കമറുദ്ദീന്റെ വാഹനം തടയാനും ശ്രമം നടന്നു.
എ. അബ്ദുറഹ്മാനെ ഒഴിവാക്കിയെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അനുയായികളാണ് കൈയേറ്റത്തിന് ശ്രമിച്ചത്. ഭാരവാഹികളെ തെരഞ്ഞെടുക്കാനായി മുന്‍പ് ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് സമവായ നീക്കത്തിലൂടെ ശനിയാഴ്ച ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനായി സംസ്ഥാന പ്രതിനിധികളായിട്ടാണ് ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.എ മജീദും എത്തിയത്.












Click it and Unblock the Notifications