കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ പ്രക്ഷോഭം ശക്തം,45 മരണം

  • By Shabnam Aarif
Google Oneindia Malayalam News

ഡമാസ്‌കസ്: സിറിയയില്‍ പ്രക്ഷോഭം ശക്തമായി തന്നെ തുടരുന്നു. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടും ഇരിക്കുന്നു. 45 പേര്‍ കൂടി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സിറിയയിലെ ഉത്തര പ്രവിശ്യയായ ഇഡ്‌ലിബില്‍ ആണ് 45 പേര്‍ കൊല്ലപ്പെട്ടത്. തുര്‍ക്കിയുടെ അതിര്‍ത്തി പ്രവിശ്യയായ ഇവിടെ വിമതര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ്.

ഇഡിലിബില്‍ ഉണ്ടായ സൈന്യവും വിമകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 45 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. ഇതില്‍ 23 മൃതദേഹങ്ങള്‍ കൈകള്‍ പിറകില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.

സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം ശക്തമായ തുടരുമ്പോഴും നാലു പതിറ്റാണ്ടു നീണ്ട ബാഷാര്‍ അല്‍ അസദ് ഭരണത്തിനെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തി പ്രാപിച്ചു വരികയാണ്.

വിമതര്‍ക്കെതിരെയുള്ള സൈന്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് ജിസിസി രാജ്യങ്ങള്‍ സിറിയയിലെ തങ്ങളുടെ എംബസികള്‍ അടച്ചു പൂട്ടിയിരിക്കുകയാണ്.

സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് അഭയാര്‍ത്ഥികള്‍ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു.

English summary
The revolt in Syria is going on strongly though the the military is trying to put an end to this revolt as strongly as the revolutionists. The latest report is 45 people are murdered in finght between the revolutionists and the military.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X