കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവികര്‍ക്ക് കൂട്ടുകിടക്കാന്‍ മോഹിച്ച് മന്ത്രി

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: മത്സ്യതൊഴിലാളികള്‍ വെടിയേറ്റു മരിക്കാനിടയായ സംഭവത്തില്‍ വിചാരണത്തടവുകാരായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നാവികര്‍ക്കു കൂട്ടുകിടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ മന്ത്രിയും സംഘവും.

ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാംപോലോ ഡി പാവ്‌ലയാണ് ഇത്തരമൊരാവശ്യവുമായി മുഖ്യമന്ത്രിയെ കണ്ടത്. നാവികര്‍ക്കൊപ്പം ജയിലില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, അവരെ മോചിപ്പിക്കില്ലെങ്കില്‍ ജയിലില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കുക, ജയിലില്‍ കൂട്ടുകിടക്കാന്‍ അനുവദിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സംഘം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഇത് നിരസിച്ചു.

രാവിലെ 11ന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലെത്തിയ ഇറ്റാലിയന്‍ സംഘം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തയ്യാറായില്ല. കപ്പലിലെ സൈനികര്‍ സുരക്ഷാജീവനക്കാരല്ല. അതുകൊണ്ടു തന്നെ അവര്‍ക്കു സൈനികര്‍ക്കുള്ള പരിഗണന നല്‍കണം.

വിദേശസൈനികരെ തടവില്‍ പാര്‍പ്പിക്കുമ്പോള്‍ ജനീവ കരാര്‍ പാലിക്കേണ്ടതുണ്ട്. ഇതുപ്രകാരം നാവികരെ ഇറ്റലിയില്‍ സൈനികവിചാരണയ്ക്കു വിട്ടുനല്‍കണം. ഇത് പാലിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നു ഇറ്റാലിയന്‍ മന്ത്രി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം ഇറ്റാലിയന്‍ നാവികരെ കുറ്റക്കാരായേ കാണാനാവൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നടപടികളിലെ സുതാര്യത ഇറ്റാലിയന്‍ അധികൃതര്‍ക്കു പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു

English summary
Italy’s defence minister, Admiral Giampaolo Di Paola, met the two marines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X