ശബരിമലയില്‍ നടന്നത് ദേവപ്രശ്‌നമല്ല

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ടു ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ രാജനെ സസ്‌പെന്‍ഡ് ചെയ്തു.
ശബരിമലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന രഹസ്യ ദേവപ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറോട് ന്ിര്‍ദേശിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ബുധനാഴ്ചയാണ് ശബരിമലയില്‍ ദേവപ്രശ്‌നം നടന്നത്. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേവപ്രശ്‌നത്തെക്കുറിച്ചു ശബരിമല തന്ത്രിയ്‌ക്കോ ദേവസ്വം വകുപ്പിനോ ദേവസ്വം മന്ത്രിക്കോ അറിയില്ല.
സാധാരണ ഗതിയില്‍ തന്ത്രിയുടെ അനുമതി വാങ്ങി തീയതി നിശ്ചയിച്ച ശേഷമാണു ദേവപ്രശ്‌നം നടത്താറുള്ളത്. എന്നാല്‍ ഒറ്റ രാഖി താംബൂല പ്രശ്‌നം എന്ന സാധാരണ നടപടിക്രമം മാത്രമാണു നടത്തുന്നതെന്നാണയിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.












Click it and Unblock the Notifications