കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം മന്ത്രി: കോണ്‍ഗ്രസ് പുകയുന്നു

  • By Nisha Bose
Google Oneindia Malayalam News

Aryadan Muhammed
തിരുവനന്തപുരം: മുസ്ലീം ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമാണെന്ന് റിപ്പോര്‍ട്ട്. ലീഗിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കിയതിനെതിരെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. ആര്യാടന്‍ മുഹമ്മദ്, കെ മുരളീധരന്‍ തുടങ്ങി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സൂചകമായി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

കെപിസിസി അല്ല ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് അഞ്ചാം മന്ത്രിയെ നല്‍കാന്‍ തീരുമാനിച്ചതെന്ന് ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചു. ഒരുവിഭാഗത്തിന് അശുഭകരമാണെന്നു കരുതിയാണ് താന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

തനിക്കെതിരെ വെല്ലുവിളിക്കുകയും തെറിവിളിക്കുകയും ചെയ്തവര്‍ നടത്തിയ ചടങ്ങില്‍ പങ്കെടുക്കുന്നത് ശരിയല്ല. അതവര്‍ക്ക് അശുഭകരമാവുമെന്നും ആര്യാടന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന മന്ത്രിസഭായോഗത്തില്‍ നിന്നും ആര്യാടന്‍ വിട്ടുനിന്നു.
മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതെന്തെന്ന ചോദ്യത്തിന് അതു വെറും ചടങ്ങ് മാത്രമാണെന്നായിരുന്നു മറുപടി.

പ്രതിഷേധമറിയിക്കാനായാണ് താന്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചതെന്ന് പങ്കെടുക്കാത്തതെന്ന് കെ മുരളീധരനും അറിയിച്ചു. കോണ്‍ഗ്രസ്സിന്റെ വികാരങ്ങള്‍ക്ക് വിലയില്ലാതായി. വിഷയത്തില്‍ താന്‍ നിസ്സഹായനാണെന്ന് രമേശ് ചെന്നിത്തല തന്നെ അറിയിച്ചു. എന്നാല്‍ നിലപാട് ആത്മഹത്യാപരമാണെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മുരളി പറഞ്ഞു.

പതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും മുരളി വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ ഏറെപ്പേരുടെയും അസാന്നിധ്യവും ചര്‍ച്ച ചെയ്യപ്പെട്ടു. അതിനിടെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കെപിസിസി നിര്‍വാഹക സമിതിയോഗം വിളിക്കണമെന്ന് വിഎംസുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
A section of Congress leaders openly expressed their displeasure over the allocation of fifth ministerial berth to the Indian Union Muslim League.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X