പാലക്കാട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴു മരണം

വെള്ളിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. മിനിവാനിനെ ഇടിച്ചുതെറിപ്പിച്ച ലോറി റോഡിനുകുറുകെ തലകീഴായി മറിയുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിബസ്സിനെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. ഈ സമയം റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയും തകര്‍ന്നു.
മിനിബസ്സിലുണ്ടായിരുന്ന പെരുമ്പാവൂര്‍ കുറുപ്പംപടി മുണ്ടിക്കുടി രാജന്‍വര്‍ഗീസ്, മിനിവാനിലുണ്ടായിരുന്ന ആലത്തൂര്‍ കാവശ്ശേരി കഴനിസ്വദേശി മാധവന്റെ ഭാര്യ മാധവി (മാതു60), മകന്‍ രവിയുടെ ഭാര്യ സുജാത (42), അഞ്ജന, ഐശ്വര്യ, വാന്‍െ്രെഡവര്‍ കുഴല്‍മന്ദം കുളവന്‍മൊക്ക് സ്വാമിനാഥന്റെ മകന്‍ മണികണ്ഠന്‍ (40), കാവശ്ശേരി സ്വദേശിനി ശ്രീദേവി എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീദേവി ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംഭവ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
പെരുമ്പാവൂരില്‍ നിന്ന് വേളാങ്കണ്ണിയിലേയ്ക്ക് പോവുകയായിരുന്ന തീര്‍ഥാടകസംഘമാണ് ബസ്സിലുണ്ടായിരുന്നത്. ബസ് നിര്‍ത്തിയിട്ട ശേഷം ഇവര്‍ പുറത്ത് മരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനു ശേഷം സംഘാംഗത്തില്‍ രണ്ടുപേര്‍ പാത്രങ്ങള്‍ തിരികെവെക്കാന്‍ ബസ്സിലേക്ക് പോയസമയത്താണ് അപകടമുണ്ടായത്.












Click it and Unblock the Notifications