ഹര്‍ത്താലിന് സമ്മിശ്രപ്രതികരണം
കോഴിക്കോട്: ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
സമാധാനപരമായാണ ഹര്‍ത്താല്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഹര്‍ത്താല്‍ കാര്യമായ ചലനങ്ങള്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ആവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറു മണിവരെയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഇടത് ഏകോപന സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications