സച്ചിന്റെ എംപി സ്ഥാനം:കോടതി വിശദീകരണം തേടി

എന്നാല്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സച്ചിന് വിലക്കില്ല. ബുധനാഴ്‌ചയാണ് സച്ചിന്‍ പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്നത്. സച്ചിന്‍ നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരം ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യില്ല എന്നൊരു റിപ്പോര്‍ട്ട് വന്നിരുന്നു.
ഏപ്രിലിലാണ് പ്രശസ്‌ത ബോളിവുഡ് നടി രേഖയെയും വ്യവസായിയും സാമൂഹിക പ്രവര്‍ത്തകയുമായ അനു ആഗയെയും രാഷ്ട്രപതി രാജ്യസഭാംഗങ്ങളായ നാമനിര്‍ദ്ദേശം ചെയ്‌തത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ കായികതാരം എന്ന ബഹുമതി ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സ്വന്തം.
അനു ആഗ തിങ്കളാഴ്‌ചയും രേഖ ചൊവ്വാഴ്‌ചയും രാജ്യസഭാംഗങ്ങളായി സത്യ പ്രതിജ്ഞ ചെയ്‌തു കഴിഞ്ഞു.
സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. സച്ചിന് രാജ്യസഭാംഗത്വമല്ല മറിച്ച് ഭാരത് രത്‌ന നല്‍കി ആദരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
സച്ചിനെ പോലുള്ള ഒരു കായികതാരം രാജ്യസഭയില്‍ ചെന്ന് എന്തു ചെയ്യാനാണ് എന്നാണ് ശിവസേന നേതാവ് ബാല്‍താക്കറെ ചോദിച്ചത്. കോണ്‍ഗ്രസിന്റെ വൃത്തിക്കെട്ട രാഷ്ട്രീയക്കളി എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
എന്നാല്‍ സച്ചിന് ഭാരത് രത്‌ന നല്‍കരുത് എന്നാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications