മാധ്യമ ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്ത്: എളമരം

ടിപി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാര്‍ട്ടി ആരെയും വിലക്കിയിരുന്നില്ല. മൂന്നൂറോളം പേരാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. വിരലിലെണ്ണാവുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇത് വലിയൊരു സംഭവമാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു.
ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ലാഭത്തിനുവേണ്ടി ചെയ്യിച്ചതാകാനാണ് സാധ്യതയെന്നാണ് ഡിജിപി ആദ്യം പറഞ്ഞത്. ഇത് രാഷ്ട്രീയകൊലപാതകമാണെന്ന് ഡിജിപിക്ക് അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷേ, ഇതെല്ലാം തിരുത്തുന്ന പ്രസ്താവനകളാണ് ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
പാര്‍ട്ടിയെയും പാര്‍ട്ടിപ്രവര്‍ത്തകരെയും തരംതാഴ്ത്തി രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്യുന്നത്. അദ്ദേഹം കേന്ദ്രമന്ത്രി പദവിക്കു യോജിക്കാത്ത രീതിയിലാണ് സംസാരിക്കുന്നത്. ഈ മന്ത്രിമാരും മാധ്യമങ്ങളും പറയുന്നതുകേട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications