കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: മുഖ്യപ്രതികളെ ഉടന്‍ പിടികൂടും

  • By Nisha Bose
Google Oneindia Malayalam News

TP Chandrasekharan,
കണ്ണൂര്‍: ആര്‍എംപി നേതാവ് ടിപിചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പരിപാടി ഇനി അനുവദിക്കില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ആവശ്യമുള്ളത്ര സമയം അനുവദിക്കും. കൊലപാതകത്തിന്റെ പേരില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ വേട്ടയാടാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കേസന്വേഷണം തടസ്സപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കും.

കേസില്‍ ഡിജിപിയുടെ വാക്കുകള്‍ വളച്ചൊടിയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഡിജിപിയുടെ വാക്കുകള്‍ നൂറ് ശതമാനം ശരിയാണ്. എന്നാല്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഡിജിപിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി അന്വേഷണ സംഘത്തില്‍ ഭിന്നതയില്ലെന്നും വ്യക്തമാക്കി.

കയ്യില്‍ ഒരു പേനാക്കത്തി പോലുമില്ലാത്ത ഒരാളെ 52 വെട്ടാണ് വെട്ടിയത്. ഇത്തരത്തിലുള്ള കേസുകളില്‍ പാര്‍ട്ടിയുടെ ഓഫീസില്‍ നിന്ന് ലിസ്റ്റ് തരുന്നത് അനുസരിച്ച് പ്രതികളെ പിടിക്കാനാവില്ല. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം ഇത്രയധികം തെളിവുകള്‍ പൊലീസിന് കിട്ടി. അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടിക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്.

പൂര്‍ണ്ണ തെളിവോടെ ഒരാളെ പിടിച്ചാല്‍ രാഷ്ട്രീയ ബന്ധം നോക്കി അയാളെ വിട്ടയക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 186,195 വകുപ്പുകള്‍ പ്രകാരം എട്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

പ്രതികളെ പിടിച്ചുതരാന്‍ കഴിയുന്ന നാട്ടുകാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

English summary
The home ministery fully supports the state DGP in the investigation in to the murder of CPM rebel leader T.P. Chandrasekharan, Home Minister Thiruvanchoor Radhakrishnan said here Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X