കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളി ക്ഷുദ്രഗ്രഹം ഭൂമിയ്ക്ക് നേരെ

  • By Ajith Babu
Google Oneindia Malayalam News

Huge asteroid could hit Earth in 2020
ലണ്ടന്‍: ഭൂമിയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയെന്ന് ശാസ്ത്രലോകം. ഒന്നരലക്ഷം ടണ്‍ ഭാരമുള്ള ഒരു ക്ഷുദ്രഗ്രഹം ഭൂമിയോടടുക്കുന്നതായാണ് സ്‌പെയിനിലെ ലാ സാഗ്ര വാനനിരീക്ഷണാലയത്തിലെ ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2012 ഡി.എ14 എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്ഷുദ്രഗ്രഹം അടുത്തവര്‍ഷം ഫെബ്രുവരി 15ഓടെ ഭൂമിയോടടുക്കുമെന്നാണ് ഇവരുടെ നിരീക്ഷണം. ഈ ഗ്രഹം ഭൂമിയോടടുക്കുന്നതോടെ ഉപഗ്രഹ സംവേദന സംവിധാനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍, ഈ ഗ്രഹം ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത കേവലം 0.031 ശതമാനമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡി.എ14ന്റെ സഞ്ചാര പാതയെക്കുറിച്ചുള്ള പ്രാഥമിക വിവരം വെച്ചാണ് ഈ നിഗമനം. ഇത് ഭൂമിയുടേതിന് ഏറക്കുറെ സമാനമാണെന്നും പറയപ്പെടുന്നു.

150 അടിയോളം വ്യാസം കണക്കാക്കുന്ന ക്ഷുദ്രഗ്രഹത്തിന്റെ പരിക്രമണപഥം കൃത്യമായി നിര്‍ണയിക്കാന്‍ നാസയിലെ ഒരു വിഭാഗം ജ്യോതിശ്ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കുന്നതോടെ ഗ്രഹം ഭൂമിക്ക് എത്രമാത്രം അടുത്തുവരുമെന്ന് നിര്‍ണയിക്കാനാകും. അടുത്ത ഫെബ്രുവരിക്ക് മുമ്പായി തന്നെ ഇത് കണ്ടെത്താനാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച്് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

2013ല്‍ ഭൂമിയില്‍ പതിയ്ക്കാനുള്ള സാധ്യത തുലോം കുറാവണെങ്കിലും 2020ല്‍ ഇതും സംഭവിച്ചേക്കാമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് ഭൂമിക്ക് 21,000 മൈല്‍ അടുത്തുവരെ ഈ ഗ്രഹമെത്താം. കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സപ്പെടാന്‍ ഈ അകലം മതിയാകും.

ഇനി ഭൂമിയില്‍ ഗ്രഹം വന്നിടിച്ചാല്‍, 1908ല്‍ തുങ്കുഷ്‌കയില്‍ ഉല്‍ക്ക പതിച്ചതിന് സമാനമായ ദുരന്തമായിരിക്കും സംഭവിക്കുക. തുങ്കുഷ്‌ക ദുരന്തത്തില്‍ ആയിരത്തിലേറെ ഏക്കര്‍ വനമാണ് ഉല്‍ക്കാപതനത്തില്‍ നശിച്ചത്. ഛിന്ന ഗ്രഹം ഭൂമിയിലെ ജീവന്റെ നിലനില്‍പിന് ഭീഷണിയാവില്ലെങ്കിലും ജനാധിവാസ കേന്ദ്രത്തിലാണ് പതിയ്ക്കുന്നതെങ്കില്‍ വലിയൊരു ദുരന്തമുണ്ടാകാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

English summary
A newly-discovered asteroid could come so close to Earth in February that it might hit communications satellites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X