നെയ്യാറ്റിന്‍കരയില്‍ എന്ത് സംഭവിയ്ക്കും?

ശെല്‍വരാജിന്റെ കാലുമാറ്റവും പ്രചാരണരംഗത്തെ മേല്‍ക്കൈയ്യും സാമുദായിക ഘടകങ്ങളും രാഷ്ട്രീയ സമവാക്യങ്ങളുമാണ് ഇടതുമുന്നണി അനുകൂലഘടകങ്ങളായി കരുതുന്നത്. ഏറ്റവുമൊടുവില്‍ ഇടിത്തീ പോലെ വന്നുവീണ പെട്രോള്‍ വിലവര്‍ദ്ധനയും വോട്ടര്‍മാരില്‍ ചലനം സൃഷ്ടിയ്ക്കുമെന്ന് ഇടതുനേതാക്കള്‍ കരുതുന്നു. സിപിഎമ്മിലെ വിഭാഗീയത ചതിച്ചില്ലെങ്കില്‍ നെയ്യാറ്റിന്‍കര കയറാമെന്നാണ് എല്‍ഡിഎഫ് ക്യാമ്പ് കരുതുന്നത്.
ഒഞ്ചിയം കൊലപാതകം നെയ്യാറ്റിന്‍കരയിലെ പ്രചരണവിഷയമാക്കില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോള്‍ അതില്‍പ്പിടിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ടുനയിക്കുന്നത്. നിഷ്ഠൂരമായ കൊലയുടെ പൂര്‍ണഉത്തരവാദിത്വം സിപിഎമ്മിന്റെ മേല്‍ അടിച്ചേല്‍പ്പിച്ചുള്ള യുഡിഎഫിന്റെ പ്രചാരണം കുറിയ്ക്ക് കൊള്ളുന്നുമുണ്ട്. ഈ വിഷയത്തില്‍ നേരിട്ടൊരു മറുപടി നല്കാതെയുള്ള തന്ത്രമാണ് സിപിഎം പയറ്റുന്നത്.
ശെല്‍വരാജിന്റെ കുതികാല്‍വെട്ടാണ് സിപിഎമ്മും ഇടതുമുന്നണിയും പകരം പ്രചരണരംഗത്ത് ആയുധമാക്കുന്നത്. പ്രചരണത്തിന്റെ അവസാനഘട്ടത്തിലുണ്ടായ ഇന്ധനവില വര്‍ദ്ധനയും പൊതുവിലക്കയറ്റവും നിഷ്പക്ഷ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുമെന്നും ഇടതുമുന്നണി കരുതുന്നു.
അതേസമയം ഒ രാജഗോപാലിനെ മുന്‍നിര്‍ത്തി ബിജെപി നയിക്കുന്ന ശക്തമായ മത്സരം ആരെയാണ് ബാധിയ്ക്കുകയെന്നത് ഇടതു-വലതുമുന്നണികളില്‍ ഒരുപോലെ ആശങ്ക വളത്തുന്നുണ്ട്. മുപ്പത് ശതമാനത്തോളം വരുന്ന സവര്‍ണ ഹൈന്ദവ വോട്ടുകളാണ് ബിജെപി ഉന്നംവെയ്ക്കുന്നത്.
ഇത് ഭൂരിപക്ഷവം യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിയ്ക്കേണ്ടതായിരുന്നു. അതുകൊണ്ടു തന്നെ രാജഗോപാലിന്റെ സാന്നിധ്യം ശെല്‍വരാജിനാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ കുറഞ്ഞ അളവില്‍ ഇടതുപക്ഷ വോട്ടും ബി.ജെ.പിക്ക് ലഭിക്കും.
മികച്ച പ്രകടനം കാഴ്ചവെക്കുമെന്നതല്ലാതെ വിജയപ്രതീക്ഷക്കൊന്നും ബി.ജെ.പി മുതിരുന്നില്ലെന്നാണ് സൂചന. കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും മണ്ഡല പുന$സംഘടനയില്‍ സി.പി.എം വോട്ടില്‍ ചെറിയ വര്‍ധന വന്നിട്ടുണ്ട്. അതിലുപരി സാമുദായിക ഘടകങ്ങള്‍ക്ക് ഏറെ പ്രാധാന്യമാണ് ഇവിടെ കല്‍പ്പിക്കപ്പെടുന്നത്. അതറിഞ്ഞുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് അവര്‍ നടത്തിയതും.
നെയ്യാറ്റിന്‍കരയിലെ വിജയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മണ്ഡലത്തിലെ വിജയം മാത്രമല്ല. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജയം നേടിയാല്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഒരുപരിധി മറുപടി നല്‍കാമെന്ന് പാര്‍ട്ടി കണക്കുക്കൂട്ടുന്നു. അതുകൊണ്ടു തന്നെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായി സിപിഎം ഏറ്റെടുത്തു കഴിഞ്ഞു. എണ്ണയിട്ടയന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുന്ന അണികളുള്ളതിനാല്‍ പ്രചാരണരംഗത്ത് ഇടതുപക്ഷത്തിനാണ് മുന്നേറ്റം.
എന്നാല്‍ യു.ഡി.എഫ് എവിടെയും അവസാനമാണ് പ്രചാരണരംഗത്തെത്തുക എന്നതിനാല്‍ ഇത് വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്ന് പറയാനാവില്ല. എന്നാല്‍ ഒഞ്ചിയം കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിനെതിരെ വനിതാ വോട്ടര്‍മാരില്‍ ശെല്‍വരാജ് അനുകൂല സഹതാപം ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ വിജയം നേടാമെന്ന് യുഡിഎഫ് കരുതുന്നു. ഒഞ്ചിയം കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിജയിക്കേണ്ടത് സി.പി.എം നേതൃത്വത്തിന്റെയും തോല്‍ക്കേണ്ടത് വി.എസ് പക്ഷത്തിന്റെയും ആവശ്യമാണെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്നു.
അതേസമയം വനിതകളില്‍ വനിതകളില്‍ പൊതുവെ ശെല്‍വരാജ് വിരുദ്ധതയാണ് ഇപ്പോള്‍ പ്രകടമാകുന്നത്. ഇത് മാറ്റിയെടുക്കാന്‍ യു.ഡി.എഫ് കിണഞ്ഞുശ്രമിക്കുന്നുണ്ട്. ജില്ലയില്‍ വി.എസ് വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് നെയ്യാറ്റിന്‍കര. മാറിയ സാഹചര്യത്തില്‍ വി.എസ് ഇടഞ്ഞാല്‍ സി.പി.എമ്മിന് വിജയം ബുദ്ധിമുട്ടാകും. അതറിയുന്ന യു.ഡി.എഫ് വി.എസിനെ ന്യായീകരിച്ചും പുകഴ്ത്തിയും നടത്തുന്ന പരിശ്രമങ്ങള്‍ എത്രകണ്ട് വിജയിക്കുമെന്ന് പറയാനാവില്ല.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications