സിംലയില്‍ സിപിഎമ്മിന് ചരിത്ര വിജയം

അനായാസ വിജയം സ്വന്തമാക്കാമെന്ന് കണക്കുകൂട്ടിയിരുന്ന ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചുകൊണ്ടാണ് സി.പി.എം. സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. സഞ്ജയ് ചൗഹാന്‍ മേയറും തിക്കെന്ദര്‍ പന്‍വര്‍ ഡെപ്യൂട്ടി മേയറുമാണ്. 7868 വോട്ടിന്റെ ഭൂരിപക്ഷമാണ് ചൗഹാനുള്ളത്. മേയര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ഡോ. എസ്.എസ്. മനാസ് രണ്ടാമതും കോണ്‍ഗ്രസിലെ മധു സൂദ് മൂന്നാമതുമായി.
കഴിഞ്ഞ 26 വര്‍ഷമായി കോണ്‍ഗ്രസാണ് സിംല ഭരിച്ചിരുന്നത്. മേയറെയും ഡെപ്യൂട്ടി മേയറെയും ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇവിടെയുള്ളത്.
മേയറും ഡെപ്യൂട്ടി മേയറും ഉള്‍പ്പടെ അഞ്ചു സീറ്റാണ് സി.പി.എമ്മിന് ലഭിച്ചത്. 12 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് പത്ത് സീറ്റ് ലഭിച്ചു.












Click it and Unblock the Notifications