Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധത്തില്‍ പങ്കില്ലെന്ന് ഐസ് പ്ലാന്റ് ഉടമ

TP Chandrasekharan
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ വ്യവസായിക്കു പങ്കുണ്ടെന്ന് കേസില്‍ അറസ്റ്റിലായ എന്‍.ജി.ഒ യൂണിയന്‍ മുന്‍ സെക്രട്ടറി സി.എച്ച്.അശോകന്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് അഴിയൂരിലെ ഐസ് പ്‌ളാന്റ് ഉടമ പ്രദീപ് കുമാര്‍ ടി.പി പറഞ്ഞു.

ചന്ദ്രശേഖരനുമായി തനിക്ക് പരിചയമില്ലെന്നും ഐസ് പ്‌ളാന്റിനെതിരായ സമരത്തിന്റെ മുന്‍നിരയില്‍ ഒരിക്കല്‍ പോലും ചന്ദ്രശേഖരന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വസ്തുതകള്‍ക്ക് നിരക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുകമറ സൃഷ്ടിക്കാനാണ് അശോകന്‍ ശ്രമിക്കുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

അഴിയൂരില്‍ ഒരു കുടിവെള്ള ബോട്ട്‌ലിംഗ് പ്‌ളാന്റ് സ്ഥാപിക്കാനുള്ള ഈ വ്യവസായിയുടെ നീക്കത്തിനെതിരെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നിരുന്നു. പ്‌ളാന്റ് സ്ഥാപിക്കാന്‍ വ്യവസായി വന്‍തുക ചെലവഴിച്ചെങ്കിലും സമരം കാരണം കഴിഞ്ഞില്ല. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ജാമ്യാപേക്ഷയിലെ ആരോപണം.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകം ഒരു രാഷ്ട്രീയ കൊലപാതകമല്ലെന്നും ഈ വ്യവസായിക്ക് ടി.പി.ചന്ദ്രശേഖരനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും അശോകന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ വ്യവസായിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അശോകന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, വ്യവസായിയുടെ പേര് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നില്ല.

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ പ്രതിയാക്കിയത്. തന്റെ വാദം കേള്‍ക്കാതെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണസംഘം നീങ്ങുന്നത്. കേന്ദ്ര, ആഭ്യന്തരമന്ത്രിമാരാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുന്നത്ഹര്‍ജിയില്‍ അശോകന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+