നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് സമനില തെറ്റി

രാഷ്ട്രീയ എതിരാളികളെ കൊന്നുതീര്‍ക്കലല്ല സിപിഎമ്മിന്റെ പണി. ആളെ കൊല്ലുന്നത് വഴി ഒരു ആശയം ഇല്ലാതാക്കാന്‍ കഴിയില്ല. തെറ്റായ ആശയങ്ങള്‍ തുറന്നുകാണിക്കുക മാത്രമാണ് പാര്‍ട്ടി ചെയ്തിട്ടുള്ളത്. എന്നാല്‍, സിപിഎമ്മിനു മേല്‍ കൊലക്കുറ്റം അടിച്ചേല്‍പ്പിക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും പിണറായി പറഞ്ഞു.
അതേസമയം ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരേ സിപിഎം ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. പ്രതികളുടെ മൊഴി ചോര്‍ത്തി നല്‍കിയെന്നും ഇതിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നും കാണിച്ചാണ് ഹര്‍ജി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.
ഇത്തരത്തില്‍ മൊഴികള്‍ പുറത്തുവിടുന്നത് 2010 ഡിസംബര്‍ 22 ലെ കോടതി വിധി അനുസരിച്ച് കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പോലീസുകാരാണ് മൊഴികള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് സിപിഎമ്മിന്റെ വാദം.












Click it and Unblock the Notifications