കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സാമ്പത്തിക മാന്ദ്യ ഭീതിയില്‍

Google Oneindia Malayalam News

GDP Report
ദില്ലി: 2011-2012 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വന്‍ കുറവ്. സാമ്പത്തിക വിദഗ്ധരെല്ലാം തന്നെ ആറുശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന(ജിഡിപി) വളര്‍ച്ചാ നിരക്ക് 5.3 ശതമാനം രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ സമയത്ത് 7.8 ശതമാനമായിരുന്നു നിരക്ക്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു പാദത്തില്‍ വളര്‍ച്ചാനിരക്ക് ഇത്രയധികം താഴോട്ടിറങ്ങുന്നത്. മൂന്നു വര്‍ഷത്തെ കണക്കു പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും വേഗത കുറഞ്ഞ കാലയളവും ഇതാണ്.

അതേ സമയം പുതിയ കണക്കുകള്‍ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കകള്‍ സജീവമാക്കുന്നു. ധനക്കമ്മി, പണപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, ആഗോള പ്രതിസന്ധികള്‍ എന്നിവയെല്ലാമാണ് വളര്‍ച്ചാനിരക്കിനെ താഴോട്ട് വലിക്കുന്നത്.

അതേ സമയം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇക്കാര്യം മുന്‍കൂട്ടി കണ്ടുവെന്നു വേണം കരുതാന്‍. ഗോള്‍ഡ്മാന്‍ സാച്ച്‌സും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍ വളര്‍ച്ചാനിരക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിറ്റൊഴിവാക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു കൂടിയാണിത്.

English summary
India's GDP growth rate for the fourth quarter of 2011-2012 came in at just 5.3%, the slowest in three years, shocking economists and analysts who were expecting a figure of more than 6%.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X